സംരക്ഷിത വനംമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി വിധി ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

സംരക്ഷിത വനംമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി വിധി ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി .
സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ്. ഇക്കാര്യത്തില്‍ അനുകൂല നിലപാടിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രിംകോടതിയുടേത് വനസംരക്ഷണ ഉത്തരവ്. വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കും. ആശങ്ക പരിഹരിക്കാനായി നിയമപരമായ സാധ്യത വിശദമായി പരിശോധിക്കുകയും ഗൗരവത്തോടെ തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .
"
https://www.facebook.com/Malayalivartha























