Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

ട്രെയിൻ യാത്രക്കാർക്ക് സന്തോഷകരമായ വാർത്ത; ഇനിമുതല്‍ ടിക്കറ്റോ പണമോ നഷ്ടമാവില്ല! യാത്ര ചെയ്യാന്‍ കഴിയാത്ത ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാന് സാധിക്കും, എന്നാൽ യാത്രക്കാരൻ ചെയ്യേണ്ടത് ഇത്രമാത്രം...

06 JUNE 2022 04:02 PM IST
മലയാളി വാര്‍ത്ത

ട്രെയിൻ യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും റെയില്‍വേ മാറ്റിവരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അടുത്തിടെ തന്നെ ലോവര്‍ മിഡില്‍ ബെര്‍ത്ത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന മറ്റൊരു മാറ്റമാണ് റെയില്‍വേ നടപ്പാക്കിയിരിക്കുന്നത്. അതായത് നിങ്ങള്‍ സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ പ്രയോജനകാര്യമായിരിക്കും.

അതായത് നിങ്ങളുടെ പക്കല്‍ സ്ഥിരീകരിച്ച ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഉണ്ടെങ്കിലും മറ്റ് ചില പ്രധാന ജോലികള്‍ കാരണം നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഇനിമുതല്‍ ടിക്കറ്റോ പണമോ നഷ്ടമാവില്ല എന്നതാണ്. അതായത്, ഈ ടിക്കറ്റ് ആവശ്യമുള്ള മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കുന്നതായിരിക്കും.

ആയതിനാൽ തന്നെ ഈ പുതിയ പരിഷ്കാരത്തെക്കുറിച്ച് അറിയേണ്ടതും അത്യന്താപേക്ഷിതമാണ്. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് യാത്രക്കാരന്‍ നേരിടുന്നത് എങ്കില്‍ ഒന്നുകില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പകരം പുതിയ ടിക്കറ്റ് എടുക്കേണ്ടി വരുന്നത്. ഇപ്രകാരം ചെയ്യുമ്പോള്‍ പുതിയ കണ്‍ഫേം ടിക്കറ്റ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്, കൂടാതെ, പണനഷ്ടവും ഉണ്ടാകുന്നതാണ്. അതിനാലാണ് റെയില്‍വേ യാത്രക്കാര്‍ക്ക് ഇത്തരത്തിൽ ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്.

അതോടൊപ്പം തന്നെ റെയില്‍വേ നല്‍കുന്ന ഈ സൗകര്യം ഏറെ കാലമായി നിലവിലുണ്ടെങ്കിലും, ആളുകള്‍ക്ക് ഇതിനെക്കുറിച്ച്‌ അറിവില്ല എന്നതാണ്. റെയില്‍വേയുടെ ഈ സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ടിക്കറ്റ് കുടുംബാംഗങ്ങള്‍ക്ക് കൈമാറുക ഒരു യാത്രക്കാരന് തന്‍റെ സ്ഥിരീകരിച്ച ടിക്കറ്റ് പിതാവ്, അമ്മ, സഹോദരന്‍, സഹോദരി, മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്‍റെ പേരിലേക്ക് കൈമാറാന്‍ കഴിയുന്നതാണ്. ഇതിനായി, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് യാത്രക്കാരന്‍ അപേക്ഷ നല്‍കുക.

ഇതിനുശേഷം അധികൃതര്‍ ടിക്കറ്റില്‍ യാത്രക്കാരന്‍റെ പേര് മാറ്റി ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്ത അംഗത്തിന്‍റെ പേര് ചേര്‍ക്കുന്നു. യാത്രക്കാരന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്, ഡ്യൂട്ടിക്ക് പോകുകയാണെങ്കില്‍, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് അയാള്‍ക്ക് ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനായി ആവശ്യപ്പെടാവുന്നതാണ്. ഈ ടിക്കറ്റ് അഭ്യര്‍ത്ഥിച്ച വ്യക്തിയുടെ പേരിലേക്ക് മാറ്റുകയും ചെയ്യും. അതേസമയം, വിവാഹത്തിന് പോകുന്നവരുടെ മുന്നില്‍ ഇത്തരമൊരു സാഹചര്യം വന്നാല്‍, വിവാഹത്തിന്‍റെയും പാര്‍ട്ടിയുടെയും സംഘാടകര്‍ ആവശ്യമായ രേഖകള്‍ സഹിതം 48 മണിക്കൂര്‍ മുമ്ബ് അപേക്ഷിക്കേണ്ടതാണ്.

ഓണ്‍ലൈനായും ഈ സൗകര്യം ലഭിക്കും. എന്‍സിസി കേഡറ്റുകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍, ഇത്തരത്തില്‍ ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്ന അവസരത്തില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ഇത്തരത്തില്‍ ഒരു ടിക്കറ്റ് ഒരു തവണ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കൂ. അതായത്, ഒരു യാത്രക്കാരന്‍ തന്‍റെ ടിക്കറ്റ് മറ്റൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ അത് മാറ്റുവാന്‍ സാധിക്കില്ല. അതായത്, ആ ടിക്കട്റ്റ് മറ്റൊരാള്‍ക്ക് വീണ്ടും കൈമാറാന്‍ സാധിക്കില്ല. ട്രെയിന്‍ ടിക്കറ്റ് എങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യാം?

 

1. ടിക്കറ്റിന്‍റെ പ്രിന്‍റ് ഔട്ട് എടുക്കുക. ടിക്കറ്റ് ആരുടെ പേരിലാണ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് ആ വ്യക്തിയുടെ ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള പ്രൂഫ് കൈവശം വയ്ക്കണം. കൗണ്ടറില്‍ ടിക്കറ്റ് കൈമാറ്റത്തിനുള്ള അപേക്ഷ നല്‍കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (4 hours ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (4 hours ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (5 hours ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (5 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (5 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (6 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (6 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (6 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (6 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (6 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (6 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (6 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (6 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (7 hours ago)

Malayali Vartha Recommends