മുസ്ലീങ്ങള്‍ കേരളത്തെ വിഴുങ്ങും; ഞെട്ടിപ്പിക്കുന്ന കണക്കുമായി സീറോമലബാര്‍സഭ

സമീപകാലത്തു തന്നെ കേരളം ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന കണക്കുകളും വിശകലനങ്ങളുമായി സീറോ മലബാര്‍ സഭ രംഗത്തു വന്നു. ഹിന്ദുക്കളുടേയും ക്രിസ്ത്യായനികളുടേയും സംഖ്യയില്‍ ഞെട്ടിപ്പിക്കുന്ന കുറവാണുണ്ടാകുന്നതതെന്നും അവര്‍ വെളിപ്പെടുത്തുന്നു. 1901-മുതല്‍ 2011 വരെ നടന്ന കനേഷുമാരിയുടെ മതം തിരിച്ചുള്ള കണക്കുകളും വിശകലനങ്ങളും നല്‍കിക്കൊണ്ടാണ് ഇക്കാര്യം സഭ തെളിയിക്കുന്നത്.
ക്രൈസ്തവ സമൂഹത്തില്‍ ഉണ്ടാകുന്ന എണ്ണക്കുറവ് നിരത്തിയുള്ള കണക്കുകള്‍ തൃശൂര്‍ അതിരൂപതാ കുടംബക്കൂട്ടായ്മയുടെ സുവര്‍ണജൂബിലി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുറത്തു വിട്ടത്. തുടര്‍ന്ന് രൂപതയുടെ കൂട്ടായ് നമകളില്‍ 26 പേജുള്ള കണക്കുകള്‍ ദൃശ്യബ്രോഷറായും നല്‍കുന്നുണ്ട്. മുസ്ലീങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്താണ് എല്ലാ കണക്കുകളും അവതരിപ്പിക്കുന്നത്.
1911-ലെ കണക്കു പരിശോധിക്കുമ്പോള്‍ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീംങ്ങള്‍ 12. 87 ശതമാനവും വളര്‍ച്ചനേടിയിട്ടുണ്ട്. 2011-ല്‍ പത്തു വര്‍ഷത്തിനിടെ ഹിന്ദുക്കളിലുണ്ടായ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവും ആണെന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2001-നെ അപേക്ഷിച്ച് 2011-ല്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞപ്പോള്‍ മുസ്ലീങ്ങള്‍ 1.86 ശതമാനമായി കൂടി.
രാജ്യത്ത് ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും ജനനനിരക്ക് 15-ല്‍ താഴേയും മരണ നിരക്ക് എട്ടിന് മുകളിലും ആയിരിക്കുമ്പോള്‍ മുസ്ലീങ്ങളുടെ ജനനനിരക്ക് 24-ഉം മരണനിരക്ക് അഞ്ചുമാണ്. തരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, ചെങ്ങന്നൂര്‍, അടൂര്‍ എന്നിവിടങ്ങളില്‍ ജനന നിരക്കുതന്നെ കുഴവാണ്. തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിങ്ങളിലാണ് കൂടുതല്‍ ജനനനിരക്കെന്നും നിരീക്ഷിക്കുന്ന. പോപ്പുലര്‍ ഫ്രണ്ടിന്റെ ജാഥയില്‍ മുദ്രാവക്യം വിളിച്ച കുട്ടിയുടെ ചിത്രത്തോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha






















