Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

'എന്റെ ഒരു സുഹൃത്ത് കൂടെ ആയിരുന്ന ഒരു ഡിസൈനറും എഴുത്തുകാരനുമായ ആള് പറഞ്ഞത് അവന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി അവന്റെ ജീവിതം ആ എഴുത്തുകാരൻ തകർത്തു! വീട്ടിലേക്ക് ചോറുണ്ണാൻ വിളിക്കൽ ആണ് ഈ എഴുത്തുകാരന്റെ മെയിൻ ഹോബി, നിയമപരമായി തന്നെ മുന്നോട്ട് പോവുകയാണ് ഇന്നലെയും വളരെ മോശമായി എടി പോടീ എന്ന് വിളിച്ചു എനിക്ക് വോയിസ് അയച്ച എന്നെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചു..' ഒരു പ്രമുഖ എഴുത്തുകാരനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രസാധകയും എഴുത്തുകാരിയുമായ എം.എ ഷഹനാസ്

07 JUNE 2022 03:37 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പ്രസാധകയും എഴുത്തുകാരിയുമായ എം.എ ഷഹനാസ്. ഗുരുതര ആരോപണങ്ങളാണ് ഇയ്യാൾക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പല സ്ത്രീകളോടും വളരെ മോശമായി പെരുമാറിയിട്ടുള്ള ഈ എഴുത്തുകാരനെതിരെ പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടാണെന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഷഹനാസ് ആരോപിക്കുകയാണ്.


ഷഹനാസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് –

ഇതെന്റെ മീ ടു അല്ല ....എന്റെ പ്രതികരണം മാത്രമാണ് ...........

ഇതിനു ഞാൻ എന്റെ ഫോട്ടോ തന്നെ വെയ്ക്കുന്നു.....

ലോകത്തിന്റെ നാനാ കോണിലും അനീതി നടക്കുമ്പോൾ സാംസ്‌കാരിക നായകർ എന്ത്കൊണ്ട് മിണ്ടുന്നില്ല എന്ന് ജനങ്ങൾ വളരെ വൈകാരികമായി സംസാരിക്കുന്നത് കാണാറുണ്ട് അത്രയ്ക്ക് വിശുദ്ധരായിട്ടാണ് നമ്മൾ അവരെ ബഹുമാനിക്കുന്നത് എന്നാൽ ചില നായകന്മാർ മറ്റ് മേഖലകൾ ഒന്നുമല്ല എന്ന് തോന്നിപ്പിക്കും വിധം സാംസ്കാരികതയെ അശ്ലീലം ആക്കിയും കളഞ്ഞിട്ടുണ്ട്...കളയുന്നുണ്ട്.

ഞാനിപ്പോൾ എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക നായകനെ കുറിച്ചാണ് സംസാരിക്കുന്നത് . പലപ്പോഴും ഒരു രാഷ്ട്രീയ പ്രവര്ത്തക കൂടെ ആയതോണ്ട് പല സ്ത്രീകളും അവരുടെ പ്രശ്നം എന്നോട് പറയാറുണ്ട് പല സ്ത്രീകളും എട്ടിന്റെ പണിയും തന്നിട്ടുമുണ്ട്... എന്റെ പബ്ലിക്കേഷനിൽ നിന്ന് ഞാൻ അവതാരിക എഴുതാൻ ഞാൻ കൊടുത്ത മാറ്ററിൽ എഴുത്തുകാരിയെ ഒറ്റയ്ക്ക് അദ്ദേഹം സ്വന്തം വീട്ടിൽ വിളിച്ചു. എഴുത്തിൽ ഒരുപാട് തെറ്റുണ്ടെന്നും അതൊക്കെ ശെരിയാക്കി തരാം എന്നും ആയിരുന്നു പറച്ചിൽ. ആ വിളിയിൽ പന്തികേട് തോന്നിയ എഴുത്തുകാരി കൂടെ വരാൻ എന്നെയും വിളിച്ചു. ഞാൻ കൂടെ ചെന്ന് കഴിഞ്ഞപ്പോൾ അതിലെ തെറ്റ് എന്താണ് എന്ന് പോലും അദ്ദേഹത്തിന് പറയാൻ പറ്റുന്നില്ല താൻ എന്നോ അവൾ എന്നോ ആണ് മിസ്റ്റേക്ക് എന്ന് പറഞ്ഞു കുറെ പ്രാവിശ്യം എഡിറ്റ് ചെയ്ത് അയച്ചിട്ടും അത് അവതാരിക എഴുതാൻ അദ്ദേഹം തയാറല്ലായിരുന്നു തെറ്റ് എന്താണ് എന്നും പറയാനും വയ്യ അവസാനം മറ്റൊരു എഴുത്തുകാരനെ സമീപിച്ചപ്പോൾ അദ്ദേഹമാണ് പറഞ്ഞത് അത് അയാളുടെ വീട്ടിൽ എഴുത്തുകാരി ഒറ്റയ്ക്ക് പോവാത്തതിന്റെ പ്രശ്നമേ ഈ എഴുത്തിനുള്ളു എന്നു...

ഒരിക്കൽ എന്റെ സ്ഥാപനത്തിൽ ഒരു സ്ത്രീക്ക് ഞാൻ ജോലി കൊടുത്തു പ്രൂഫ് റീഡിങ് എഡിറ്റിങ് ആണ് ജോലി ...പ്രൂഫ് റീഡിങിൽ വലിയ തോതിലുള്ള തെറ്റ് വരുത്തുകയും മാത്രമല്ല ഓഫിസിലേക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഓഫിസിൽ എത്താതെ മുകളിൽ പറഞ്ഞ ടിയാന്റെ വീട്ടിൽ എത്തിപ്പെടുകയും അത് പലരും എന്നോട് വിളിച്ചു പറയുകയും ഞാൻ അത് പോയി കണ്ട് ദൃക്‌സാക്ഷി ആവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആദ്യം ഞാൻ ആ സ്ത്രീയോട് സംസാരിച്ചു ഫോണിന്റെ റെക്കോർഡ് ഓൺ ആക്കാൻ ഞാൻ മറന്നിട്ടില്ല.. ആ കുട്ടി പെട്ട്പോയത് ആണെങ്കിൽ അതിൽ നിന്ന് രക്ഷനേടാൻ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ അറിയാൻ ആണ് അനിയത്തിയെ പോലെ ഞാൻ കരുതിയ ആ കുട്ടിയോട് ഞാൻ തുറന്നു സംസാരിച്ചത് എന്നാൽ അപ്പോൾ അവൾ എന്നോട് പറഞ്ഞു അദ്ദേഹം എനിക്ക് അച്ഛനെ പോലെ ആണ് അദ്ദേഹത്തിന്റെ വീട്ടിൽ ഇറങ്ങിപ്പോകുന്ന എല്ലാ മാന്യമായ സ്ത്രീകളെ കുറിച്ചും ടിയാൻ പറഞ്ഞ അപവാദങ്ങൾ കൂടെ ചേർത്താണ് ആ കുട്ടി എന്നോട് പറഞ്ഞത് അതൊക്കെ അയാൾ തന്നെ അവളോട് പറഞ്ഞതാണ് എന്നാണ് പറഞ്ഞത് എന്റെ അച്ഛൻ ഞാൻ വളരെ ചെറുതാകുമ്പോഴേ ഞങ്ങളുടെ കൂടെ ഇല്ലാത്തത് കൊണ്ട് എനിക്ക് അറിയില്ല അച്ഛന്മാർ ഒക്കെ ഇങ്ങനെ സ്വന്തം പുറത്ത് പറയാൻ പറ്റാത്ത ബന്ധം പോലും മകളോട് പറയുമോ ഇല്ലയോ എന്ന്.... കാര്യങ്ങൾ കൂടുതൽ വഷളായപ്പോൾ അതെന്റെ സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിക്കുന്നത് കണ്ടപ്പോൾ ഞാൻ ആ കുട്ടിയെ പറഞ്ഞുവിട്ടു...

അന്ന് മുതൽ ഞാൻ അയാളുടെ കണ്ണിലെ കരട് ആണ്... എന്റെ ഒരു സുഹൃത്ത് കൂടെ ആയിരുന്ന ഒരു ഡിസൈനറും എഴുത്തുകാരനുമായ ആള് പറഞ്ഞത് അവന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി അവന്റെ ജീവിതം ആ എഴുത്തുകാരൻ തകർത്തു എന്നാണ് (വോയിസ് റെക്കോർഡ് കൈയിൽ ഉണ്ട് )വേറെ ഒരു സുഹൃത്ത് പറഞ്ഞത് അച്ഛനെ പോലെ ബഹുമാനിക്കുന്ന ഈ മുതിർന്ന എഴുത്തുകാരൻ അവൻ ഭാര്യയെയും കൊണ്ട് ആ വീട്ടിൽ പോയപ്പോൾ അവളുടെ കാലിന്റെ തുടയ്ക്ക് നുള്ളി എന്നാണ്... അങ്ങനെ അങ്ങനെ പലരും പല അപകടപ്പെടുത്തുന്ന സ്റ്റേറ്റ്മെന്റ് പറയുമ്പോഴും ആരും ആ മുഖം തുറന്ന് കാണിക്കാൻ തയ്യാറാല്ലയിരുന്നു. ഞാനും ഇതൊക്കെ തുറന്നു കാണിക്കാൻ ഭയപെട്ടവൾ തന്നെയാണ്. പിന്നെ മറ്റ് വ്യക്തികൾ ബന്ധനത്തിൽ എനിക്കൊന്നും പറയാനും ഇല്ലായിരുന്നു അത്കൊണ്ട് അതെന്റെ സ്ഥാപനത്തിന് ബാധിക്കും എന്ന് തോന്നിയ സമയത്ത് ഞാൻ അത് ഇല്ലായ്മ ചെയ്യാൻ അവരെ പറഞ്ഞുവിടുകയും ചെയ്തിരുന്നു. പക്ഷേ പലരോടും ഞാൻ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്റെ ആശങ്കൾക്ക് അതീതമായി എല്ലാം എല്ലവർക്കും അറിയാം എന്ന് തന്നെയാണ് പലരും പറഞ്ഞത്.

തുറന്ന് കാണിക്കാൻ ഒന്നുമില്ല ഇതെല്ലാം പച്ചവെള്ളം പോലെ ഈ കോഴിക്കോട്ടുകാർക്കും മറ്റ് സാംസ്കാരികമേഖലയ്ക്കും വളരെ വ്യക്തമായി അറിയുന്ന കാര്യങ്ങൾ ആണ്.എല്ലാവരും മൗനം പൂണ്ട് സപ്പോർട്ട് നൽകുന്ന കാര്യമാണ്. സ്വന്തം ഭാര്യയിൽ അദ്ദേഹം നൽകിയ സ്ത്രീവിരുദ്ധത വേറെ എവിടെയും വരില്ലലോ....

ഒരിക്കൽ ഈ സ്റ്റാഫിനെ ഞാൻ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതിന് ശേഷം ആ എഴുത്തുകാരന്റെ വീട്ടിലെ ജോലിക്കാരി എന്റെ ഓഫിസിൽ വന്നു. ആ കുട്ടിയെ പറഞ്ഞു വിട്ടതിന് കാരണം ആ ചേച്ചി ആണ് പറഞ്ഞു അവരെ മനസികമായ് ഇല്ലാതാക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞു ( ആ വോയിസും റെക്കോർഡ് ആണ് ) പിന്നീട് മറ്റൊരാൾ എന്നോട് പറഞ്ഞത് ആ വീട്ടിലെ അടുക്കള ജോലി ചെയ്യുന്ന ചേച്ചിക്ക് ആ എഴുത്തുകാരനോട് അഗാധമായ പ്രണയം ഉള്ളത് കൊണ്ട് അവര് ആ വീട്ടിൽ വരുന്ന സ്ത്രീകളെ മുഴുവൻ അപമാനിക്കുകയാണ് എന്ന്...

വെച്ച് വിളമ്പി കൊടുത്ത് അടിമയെ പോലെ ജീവിക്കുന്ന ആ സ്ത്രീയെ പോലും അപമാനിക്കുന്ന സ്ത്രീവിരുദ്ധത വേറെ എവിടെയാണ് ?

എനിക്കറിയാവുന്ന വിവരങ്ങൾ എനിക്ക് അറിയാവുന്ന പല സ്ത്രീകളോടും ഞാൻ ഷെയർ ചെയ്തിട്ടുണ്ട് എന്നാൽ അവരൊക്കെ എന്റെ ശത്രുക്കൾ ആയി മാറുകയാണ് ഉണ്ടായത്. എഴുത്തുകാരൻ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്ന് പറഞ്ഞവരൊക്കെ പറഞ്ഞു വോയിസ് അയച്ചവർ ഒക്കെ ഒന്നായി നിൽക്കുന്നു എന്നാണ് ഈ ബന്ധങ്ങളിൽ ഒക്കെ ഉള്ള അത്ഭുതം... സൂക്ഷിക്കാൻ പറയുന്നവർ വേട്ടയാടപ്പെടുകയും ഇതൊന്നും മി ടൂ പോലും ആയി മാറാത്തതും...

വീട്ടിലേക്ക് ചോറുണ്ണാൻ വിളിക്കൽ ആണ് ഈ എഴുത്തുകാരന്റെ മെയിൻ ഹോബി പലപ്രാവശ്യം എന്നെ വിളിച്ചിട്ടുണ്ട് ഒലിവ് പബ്ലിക്കേഷനിൽ ആയിരിക്കുമ്പോൾ അവിടെയുള്ള സ്റ്റാഫിനെ കൂട്ടിയും ഇപ്പോൾ ഇവിടെ ഉള്ള സ്റ്റാഫിനെ കൂട്ടിയും സുഹൃത്തുക്കളെ കൂട്ടിയും ആണ് ഞാൻ പോയിട്ടുള്ളത്... എല്ലാം ഒഫീഷ്യൽ ആവിശ്യങ്ങൾക്ക് തന്നെ .ഒറ്റയ്ക്ക് ഇത് വരെ ആ വീട്ടിൽ പോയിട്ടില്ല. അത് പേടികൊണ്ട് തന്നെയാണ്..ഒരു സാഹിത്യഗ്രൂപിൽ ഞാൻ വിളിച്ചിട്ട് ഇദ്ദേഹം ഒരു ഓൺലൈൻ പ്രോഗ്രാമിൽ പങ്കെടുത്തു അതിൽ അവസാനം ഇട്ട വോയ്‌സിൽ അയാൾ അശ്ലീലപരമായി എന്റെ പേര് ചേർത്ത് വെച്ച് സംസാരിക്കുകയും ചെയ്തു മാനക്കേട് ഉണ്ടാക്കി....

ഇതിൽ മുഴുവൻ അക്ഷരത്തെറ്റുകൾ ഉണ്ട് അതൊക്കെ തിരുത്താൻ പറ്റുന്നവ ..ഈ എഴുത്തുകാരന് എതിരെ പ്രതികരിക്കുന്നത് കൊണ്ട് ചിലപ്പോൾ എന്റെ ഒരു പത്ത് മാസത്തെ പ്രസാധക ജീവിതവും 45 പുസ്തകവും ഇല്ലാതെ ആയി പോവുമായിരിക്കും അയാൾ നശിപ്പിക്കുമായിരിക്കും. എന്നാൽ ഞാൻ എന്ന വ്യക്തിയെ കൊല്ലാൻ ആവില്ലലോ ആത്മാഭിമാനത്തോടെ ഒരു ദിവസമെങ്കിലും ഒരു ദിവസം ജീവിച്ചു മരിക്കാൻ തന്നെയാണ് ഉദ്ദേശം...... നിയമപരമായി തന്നെ മുന്നോട്ട് പോവുകയാണ് ഇന്നലെയും വളരെ മോശമായി എടി പോടീ എന്ന് വിളിച്ചു എനിക്ക് വോയിസ് അയച്ച എന്നെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചു ഇല്ലാതാക്കാൻ പോകുന്ന ആ എഴുത്തുകാരനോട് നിയമപരമായി നേരിടാൻ പോവുകയാണ് അറിയാം ചിലപ്പോൾ ഈ യുദ്ധത്തിൽ ഒരാൾ പോലും എന്റെ കൂടെ ഉണ്ടാവില്ല എന്ന് തനിച്ചാണെങ്കിലും ഞാൻ പൊരുതും... പെണ്ണായി പോയത് കൊണ്ട് എല്ലാം സഹിക്കാൻ തയ്യാറല്ല...

എം എ ഷഹനാസ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (8 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (8 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (9 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (9 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (9 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (10 hours ago)

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല  (10 hours ago)

വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...  (10 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാട  (10 hours ago)

അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?  (10 hours ago)

'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്  (10 hours ago)

സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി; മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്  (10 hours ago)

Malayali Vartha Recommends