സങ്കടമടക്കാനാവാതെ....കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...

സങ്കടക്കാഴ്ചയായി... കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് പാറയിൽകടവ് റോഡ്, ബലസാറസ് ചിറ ഒന്ന് വീട്ടിൽ ബി.എസ്. സുനിലിന്റെ മകൻ എ.ബി. അർജുൻ (28) ആണ് മരിച്ചത്. എറണാകുളം ടെക്നോപാർക്ക് ജീവനക്കാരനായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
സുഹൃത്തിനോടൊപ്പം സ്ഥലം സന്ദർശിക്കുവാൻ എത്തിയ അർജുൻ കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെട്ടു പോയി. അർജുൻ മാത്രമാണ് കുളിക്കാനിറങ്ങിയത്. അർജുൻ മുങ്ങിത്താഴുന്നത് കണ്ട സുഹൃത്ത് സമീപത്തെ കടയിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഈരാറ്റുപേട്ട അഗനിരക്ഷാസേനയും മേലുകാവ് പോലീസും സന്നദ്ധസംഘടനാ പ്രവർത്തകരും സ്ഥലത്തെത്തി അർജുനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha


























