കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം. പാമ്പാടി കോത്തല തടത്തിൽ പുത്തൻപുതിയിടത്തിൽ വിനീത് (33) ആണ് മരിച്ചത്. പ്രതി വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി 11:15 -ന് നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിന് അടുത്ത് കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം നടന്നത്. തൊട്ടടുത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം പോലീസാണ് സംഭവം കണ്ട് ആദ്യമെത്തുന്നത്.
സ്ഥലത്ത് കത്തിയുമായി നിന്ന പ്രതിയെ കൺട്രോൾ റൂം രണ്ടിലെ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ. ഉദയൻ, എ.എസ്.ഐ. റോഷൻ, സി.പി.ഒ. ബോബി എന്നിവർ ചേർന്ന് കീഴ്‌പെടുത്തുകയായിരുന്നു. കുത്തേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വിനീതിന്റെ ശരീരത്തിൽ അഞ്ചിലേറെ തവണ കുത്തിയതിന്റെ പാടുകളുണ്ടെന്ന് പോലീസ് .
https://www.facebook.com/Malayalivartha


























