ചേർത്തലയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെസിബിയിലേക്ക് ഇടിച്ചുകയറി അപകടം... നിരവധി പേർക്ക് പരുക്ക്

നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെസിബിയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബസിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു.
അപകടം നടന്നയുടൻ തന്നെ പരിക്ക് പറ്റിയവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരമുള്ളത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനത്തിനായി എത്തിച്ച ജെസിബിയിലാണ് ബസിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നുപോയി. ചേർത്തല ദേശീയപാതയിൽ ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha


























