കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

കണ്ണീരടക്കാനാവാതെ... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ വേദനയാകുന്നു. കോഴിമല സ്വദേശിയായ ബസ് കണ്ടക്ടർ രഞ്ജീഷാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയത്.
ആറ് വർഷത്തോളമായി താൻ ഒറ്റയ്ക്ക് നെഞ്ചോട് ചേർത്തുവളർത്തിയ മകനെ കോടതി ഉത്തരവിനെ തുടർന്ന് അമ്മയ്ക്കൊപ്പം വിട്ടയക്കേണ്ടി വന്നതിലുള്ള കടുത്ത മാനസിക വേദനയാണ് രഞ്ജീഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
ആറു വർഷം മുൻപാണ് രഞ്ജീഷിന്റെ ഭാര്യ ജോലിക്കായി ഷാർജയിലേക്ക് പോയത്. തുടർന്ന് കോഴിമലയിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം രഞ്ജീഷാണ് മകനെ നോക്കി വളർത്തിയത്.
പിന്നീട് ഭാര്യ വിദേശത്ത് മറ്റൊരാളുമായി ബന്ധത്തിലായെന്നും രഞ്ജീഷുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നും കുടുംബം ആരോപിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരു മാസം മുൻപ് നാട്ടിലെത്തിയ ഇവർ മകനെ തനിക്കൊപ്പം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന കോടതിയെ സമീപിച്ചു. കോടതി അനുകൂല ഉത്തരവ് നൽകിയതോടെ, ഇത്രയും കാലം തന്റെ ലോകമായിരുന്ന മകനെ രഞ്ജീഷിന് വിട്ടുകൊടുക്കേണ്ടതായി വന്നിരുന്നു.
"
https://www.facebook.com/Malayalivartha


























