Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

സ്വപ്‌നയ്ക്ക് പറയാന്‍ രഹസ്യങ്ങള്‍ ഇനിയും ബാക്കി... ഓരോന്നായി പുറത്തുവിടുകയാണ് സ്വപ്‌ന സുരേഷ്... ഇനി ആരൊക്കെ കുടുങ്ങുമെന്ന് കണ്ടറിയാം

07 JUNE 2022 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....

ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

സങ്കടമടക്കാനാവാതെ....കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

സ്വര്‍ണക്കടത്ത് കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്‌ന സുരേഷ് നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി. ജലീല്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, നളിനി നെറ്റോ എന്നിവരടക്കമുള്ളവര്‍ക്കെതിരേ രഹസ്യമൊഴി നല്‍കിയതായും സ്വപ്‌ന വെളിപ്പെടുത്തി.

എറണാകുളം ജില്ലാ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും കേസുമായി ബന്ധമുള്ളവരില്‍നിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്‌ന പറഞ്ഞു.

2016ലാണ് സംഭവങ്ങളുടെ തുടക്കം. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചതായും സ്വപ്‌ന സുരേഷ് ആരോപിച്ചു.

അന്ന് മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോള്‍ ഒരു ബാഗ് മറന്നുപോയി. തന്നെ വിളിച്ച് ബാഗ് വിദേശത്ത് എത്തിക്കണമെന്ന് എം ശിവശങ്കര്‍ ആവശ്യപ്പെട്ടു. അന്ന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുകയായിരുന്നു താന്‍. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴി ബാഗ് എത്തിച്ചതായും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് നിര്‍േദശിച്ചതായും സ്വപ്‌ന സുരേഷ് പറയുന്നു.

ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചതായും സ്വപ്‌ന സുരേഷ് ആരോപിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയ്ക്ക് അറിയാമായിരിക്കുമെന്നും സ്വപ്‌ന സുരേഷ് പറയുന്നു. ബിരിയാണി വെസലിലാണ് പലതവണയായി സാധനങ്ങള്‍ കൊടുത്തയച്ചത്. എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സാധനങ്ങള്‍ എത്തിച്ചതെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജണ്ടയില്ല.

അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്ന സുരേഷിനെ സ്വപ്ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങള്‍ അന്വേഷിക്കൂ'' സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച മനോരമ മാക്സിലേക്ക്  (3 minutes ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (20 minutes ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (30 minutes ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (32 minutes ago)

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (57 minutes ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (57 minutes ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (2 hours ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (2 hours ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (2 hours ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (3 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends