Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... മൃതദേഹത്തില്‍ പുതപ്പിച്ച ജാക്കറ്റ് മുമ്പ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ച കടക്കാരന്‍ ഉമ്മര്‍ ഖാന്‍ കൂറുമാറി, ലൈസന്‍സില്ലാതെ കട പ്രവര്‍ത്തിപ്പിച്ചതിന് കോടതി രൂക്ഷമായി ശകാരിച്ചു, ഇത്തരം അതിക്രമങ്ങള്‍ക്കെല്ലാം കാരണം ലൈസന്‍സില്ലാത്ത ഇത്തരം സ്ഥാപനങ്ങളാണെന്നും വിധിന്യായത്തില്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും കോടതി

09 JUNE 2022 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും..

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത... ജാഗ്രതയുടെ ഭാഗമായി നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

കൂട്ട ബലാല്‍സംഗ - ക്രൂര കൊലപാതകത്തിനിരയായ ലാത്വിയന്‍ യുവതിയുടെ മൃതദേഹത്തില്‍ പ്രതികള്‍ പുതപ്പിച്ച കടും പച്ച നിറത്തിലുള്ള ജാക്കറ്റ് സംഭവത്തിന് മുമ്പ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ച കോവളം ഗ്രോബീച്ചില്‍ ഫാന്‍സി - ബര്‍മുഡ കച്ചവടക്കാരന്‍ ഉമ്മര്‍ ഖാന്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു.

 

 

കുറ്റപത്രത്തിലെ ഒമ്പതാം സാക്ഷിയും പ്രോസിക്യൂഷന്‍ ഭാഗം ഏഴാം സാക്ഷിയുമായ ഇയാള്‍ ഒന്നാം തൊണ്ടി മുതലായ ജാക്കറ്റ് കോതിയില്‍ തിരിച്ചറിഞ്ഞതുമില്ല. ഒന്നാം പ്രതി ഉമേഷ് ജാക്കറ്റ് വില്‍ക്കാന്‍ കൊണ്ടു വന്നുവെന്നും മുഷിഞ്ഞു പഴകിയതിനാല്‍ താനത് വാങ്ങിയില്ലന്നുമുള്ള പോലീസിന് നല്‍കിയ മൊഴിയാണ് കോടതിയില്‍ തിരുത്തിയത്.

 

 

പ്രതികളെ അറിയില്ലെന്നും ജാക്കറ്റ് വില്‍ക്കാന്‍ വന്നില്ലെന്നും മൊഴി നല്‍കി. കുറു മാറിയ സാക്ഷിയെ ക്രോസ് വിസ്തരിക്കാന്‍ ഇന്ത്യന്‍ തെളിവു നിയമത്തിലെ വകുപ്പ് 154 പ്രകാരം വിചാരണ ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ പ്രോസിക്യൂഷന് അനുമതി നല്‍കി. ലൈസന്‍സില്ലാതെ കട പ്രവര്‍ത്തിപ്പിച്ചതിന് കോടതി ഉമ്മര്‍ ഖാനെ രൂക്ഷമായി ശകാരിച്ചു. കട പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗിന്റെ ഉടമയായ കോവളം മുസ്ലീം ജമാഅത്തിനെയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത തിരുവനന്തപുരം കോര്‍പ്പറേഷനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം അതിക്രമങ്ങള്‍ക്കെല്ലാം കാരണം ലൈസന്‍സില്ലാത്ത ഇത്തരം സ്ഥാപനങ്ങളാണെന്നും വിധിന്യായത്തില്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും കോടതി രൂക്ഷമായ ഭാഷയില്‍ പറഞ്ഞു.


അതേ സമയം പ്രതികളെ പ്രോസിക്യൂഷന്‍ ഭാഗംഎട്ടാം സാക്ഷി പാറമടയ്ക്ക് സമീപം താമസം ബിനു കോടതിയില്‍ തിരിച്ചറിഞ്ഞു.പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന രണ്ടു പ്രതികളെയും കണ്ടിട്ടുണ്ട്.പ്രതികള്‍ 2 പേര്‍ മാത്രമാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ പോകാറുള്ളത് എന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. താനും മഹേന്ദ്രനും ആഴ്ചയില്‍ 2 ദിവസം പണം വെച്ചുള്ള ചീട്ടുകളി സംഘടിപ്പിക്കാറുണ്ട്. കൂനം തുരുത്തില്‍ ആളൊഴിഞ്ഞ വീട്ടില്‍ രാത്രി 10 മണി മുതല്‍ പിറ്റേന്ന് വെളുപ്പിന് 3.30 മണി വരെ കളി തുടരും.

 

 

 

കെട്ടിട ഉടമ പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതിനാല്‍ 2018 ഏപ്രില്‍ 9 ന് വാഴമുട്ടത്ത് വേറെ കളിസ്ഥലം അന്വേഷിച്ചു പോയി. കണ്ടല്‍ക്കാട് നിറഞ്ഞ സ്ഥലത്തെത്തി ചീട്ടുകളിക്കാന്‍ പറ്റിയ സ്ഥലമാണെന്ന് കണ്ടെത്തി. കുറച്ചു ദൂരം പോയപ്പോള്‍ ആറ്റിനടുത്ത് കാട്ടില്‍ പശുവിന്റെ വേസ്റ്റ് പോലെ വള്ളികള്‍ക്കിടയില്‍ കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ തലയില്ലാത്ത മനുഷ്യ ശരീരമാണെന്ന് മനസ്സിലായി. പ്രതികള്‍ രണ്ടു പേരും അവിടെ മീന്‍ പിടിക്കാനും മദ്യപിക്കാനും പോകാറുള്ളത് തനിക്കറിയാമെന്നും അവിടെ നിന്നും 150 മീറ്റര്‍ മാറി മാത്രമാണ് 2 വീടുകളുള്ളതെന്നും ബിനു മൊഴി നല്‍കി.

ലിഗയുടെ സഹോദരി ഇല്‍സ കണ്ണുകള്‍ ഈറനണിഞ്ഞാണ് വിചാരണ കേട്ടത്

 



തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. . വിദേശ വനിതയെ മയക്കു മരുന്ന് ചേര്‍ത്ത സിഗരറ്റ് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയില്‍ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടി സ്ഥലത്തു നിന്ന് പ്രചോദിപ്പിച്ച് കൊണ്ടു പോയുള്ള ആള്‍ മോഷണം) , 328 (കുറ്റം ചെയ്യുന്നത് സുകരമാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ലഹരി പിടിപ്പിക്കുന്ന സാധനം കൊടുക്കല്‍) , 342 ( അന്യായമായി തടഞ്ഞു വയ്ക്കല്‍) , 376 എ (പീഡനത്തിനിരയായ ആള്‍ക്ക് മരണം ഉളവാക്കുകയോ ജഡാവസ്ഥയ്ക്ക് ഇടവരുത്തുകയോ ചെയ്യല്‍) , 376 ഡി (കൂട്ടബലാല്‍സംഗം) , 302 ( കൊലപാതകം) , 201( തെളിവു നശിപ്പിക്കുകയും വ്യാജമായ വിവരം നല്‍കുകയും ചെയ്യല്‍) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതില്‍ പലരും കൂടി ചെയ്യുന്ന കൃത്യങ്ങള്‍) എന്നീ കുറ്റങ്ങള്‍ വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കേസ് വിചാരണ ചെയ്യുന്നത്.

 



2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തിയ പ്രതികള്‍ ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നല്‍കാമെന്നും പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി വിജനമായ കുറ്റിക്കാട്ടില്‍ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി കഞ്ചാവ് ബീഡി നല്‍കി മയക്കി രണ്ടു പ്രതികളും 3 പ്രാവശ്യം മാറി മാറി പീഡിപ്പിച്ചു. ഉറക്കമുണര്‍ന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടര്‍ന്ന് കഴുത്തു ഞെരുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴിയായി പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. കൊലക്ക് ശേഷം പ്രതികള്‍ കാട്ടുവള്ളി കഴുത്തില്‍ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

 a
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും..  (6 minutes ago)

നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (12 minutes ago)

സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും...  (24 minutes ago)

ശത്രുദോഷവും കോടതി കേസുകളും; ഈ വാരം സൂക്ഷിക്കേണ്ട രാശികൾ.  (44 minutes ago)

  സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു....  (53 minutes ago)

സർവ്വ കാര്യ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിനം!  (1 hour ago)

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ...  (1 hour ago)

നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി  (1 hour ago)

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (7 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (10 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (11 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (11 hours ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (12 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (12 hours ago)

Malayali Vartha Recommends