കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം അനുവദിക്കാന്‍ യു.എ.ഇ ഭരണകൂട തീരുമാനം

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം അനുവദിക്കാന്‍ യു.എ.ഇ ഭരണകൂടം തീരുമാനിച്ചു. ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കാണ് മുന്‍ കൂട്ടി വിസയെടുക്കാതെ, യു എ ഇയിലെത്തിയ ശേഷം വിസയെടുക്കാനുള്ള സൗകര്യം അനുവദിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്.
നേരത്തേ യു.എസ് വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം യു.എ.ഇ അനുവദിച്ചിരുന്നു. ഇന്ത്യയുമായി യു.എ.ഇ കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനവും വാണിജ്യപരവുമായ സഹകരണവും കണക്കിലെടുത്താണ് ഈ തീരുമാനം.
https://www.facebook.com/Malayalivartha