മലദ്വാരത്തിൽ കാപ്സ്യൂളുകളാക്കി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം, കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ കാപ്സ്യൂളുകളാക്കി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. മൂന്നു കാപ്സ്യൂളുകളിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ്, കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് കെ.പി. എന്നിവരാണ് പിടിയിലായത്.ബുധനാഴ്ച പുലർച്ചെ ബഹ്റൈനിൽ നിന്ന് എത്തിയതായിരുന്നു റൗഫ്.
മൂന്നു ക്യാപ്സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് റൗഫ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റൗഫിനെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വരികയായിരുന്നു. സ്വർണം കൊണ്ടുവന്ന കാര്യം ചോദ്യം ചെയ്തപ്പോൾ റൗഫ് സമ്മതിച്ചില്ല.
തുടർന്ന് എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ക്യാപ്സ്യൂളുകൾ തെളിഞ്ഞു.വിമാനത്താവളത്തിന് പുറത്തെത്തിച്ചാൽ സ്വർണക്കടത്ത് സംഘം ഫോണിൽ വിളിക്കുമെന്നായിരുന്നു നിർദേശം നൽകിയത്. വിളിക്കുന്ന ആളുകൾക്ക് സ്വർണം നൽകാനായിരുന്നു ഇയാളോട് പറഞ്ഞിരുന്നത്.
അതേപോലെ ബുധനാഴ്ച രാവിലെ 8.05 ന് ബഹറിനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് എന്നയാളെയും സംശയം തോന്നി പോലീസ് വിമാനത്താവളത്തിന് പുറത്തുള്ള എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വരികയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നൗഷും സ്വർണം കടത്തിയത് സമ്മതിച്ചില്ല. തുടർന്ന് എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ക്യാപ്സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളിൽ 766 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
https://www.facebook.com/Malayalivartha