എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കും...

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലായിരിക്കും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്സൈറ്റായ keralaresults. nic.in ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്സൈറ്റിലും ഫലം അറിയാം. വെബ്സൈറ്റില്‍നിന്നും മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.
സംസ്ഥാനത്തെ 2,962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ ഒന്‍പതു കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാര്‍ഥികളുണ്ടായിരുന്നു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29വരെയായിരുന്നു എസ്എസ്എല്‍സി എഴുത്തുപരീക്ഷകള്‍.
https://www.facebook.com/Malayalivartha