പിണറായിയുടെ ദൂതനെ കണ്ടം വഴി ഓടിക്കും...! പിണറായി വിജയനും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ആവശ്യപ്പെടുന്ന ശബ്ദരേഖ ഇന്ന് പുറത്തുവിടും, പാലക്കാട് വെച്ച് ഇന്ന് മൂന്നു മണിക്ക് തെളിവുകൾ പുറത്തുവിടുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ

മുഖ്യമന്ത്രി പിണായി വിജയനും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ദൂതന്‍ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വപ്നയുടെ ആരോപണങ്ങളെ അപ്പാടെ തള്ളി കൊണ്ട് മണിക്കൂറുകൾക്കുള്ളിൽ ഷാജ് കിരണും രംഗത്തുവന്നു.
എന്നാൽ രഹസ്യമൊഴി പിൻവലിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്ന ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു . പാലക്കാട് വെച്ച് ഇന്ന് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാന്‍ ആവശ്യമായ ശബ്ദരേഖ കയ്യില്‍ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ വ്യക്തമാക്കിയിരുന്നു.അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം. മറ്റ് സിപിഎം നേതാക്കളെ അറിയില്ല. സ്വപ്ന കൊച്ചിയിൽ എത്തുമ്പോൾ എന്നെ വിളിക്കാറുണ്ട്. സ്വപ്നയുടെ അമ്മയെ അറിയാം. സഹോദരനെ അറിയാം.
സരിത്തതിനെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് ഇന്നലെ സ്വപ്ന എന്നെ വിളിച്ചു. സഹായിക്കണം, പാലക്കാട്ടേക്ക് വരണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് സ്വപ്നയെ കാണാൻ അവരുടെ ഓഫീസിൽ പോയത്. അവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഒരു സഹൃത്ത് എന്ന നിലയ്ക്കാണ് സ്വപ്നയോട് സംസാരിച്ചതെന്നും ഷാജി കിരൺ പറഞ്ഞു.
രഹസ്യമൊഴി അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരമെന്ന് പറയാന്‍ സമ്മര്‍ദംചെലുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. പകല്‍വെളിച്ചം കാണിക്കാതെ ജയിലിലടക്കുമെന്ന് ഷാജി കിരണ്‍ ഭീഷണിപ്പെടുത്തി. തനിക്കും സരിത്തിനുമെതിരെ ഗൗരവതരമായ വകുപ്പുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി.ഷാജി കിരണിനെ നേരത്തെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും സ്വപ്ന ഹൈക്കോടതിയില്‍.
മുഖ്യന്ത്രിയുടേയും കോടിയേരിയുടെയും വിദേശത്തെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നയാളെന്ന് പറഞ്ഞു. ഇന്ന് പത്തു മണിക്ക് മുമ്പ് രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ഷാജി കിരണ്‍ ഭീഷണിപ്പെടുത്തി. രാവിലെ പത്തു മണിക്ക് ഡിജിപിക്ക് ഒപ്പം മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്ന് ഷാജി പറഞ്ഞു. സംഭാഷണത്തിന്‍റെ റെക്കോര്‍ഡിങ് കൈവശമുണ്ടെന്നും സ്വപ്ന ഹര്‍ജിയില്‍.
https://www.facebook.com/Malayalivartha