കോളേജിന്റെ വഴിയിൽ കാത്ത് നിന്ന് പെൺകുട്ടിയുമായി വാക്ക് തർക്കം; വഴക്ക് മൂത്തതോടെ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടി പരിക്കേൽപ്പിച്ചു; ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; സംസ്ഥാനത്ത് വീണ്ടും പ്രണയ നൈരാശ്യത്തിൽ കൊലപാതക ശ്രമം; പെൺകുട്ടിയുടെ അവസ്ഥ ഗുരുതരം

സംസ്ഥാനത്ത് വീണ്ടും പ്രണയ പകയിൽ കൊലപാതക ശ്രമം നടന്നിരിക്കുകയാണ്. കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാർത്ഥിനിക്ക് വെട്ടേറ്റിരിക്കുകയാണ്. പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുകയാണ്. ഇരുപതുകാരിയാണ് ദുർവിധി നേരിടേണ്ടി വന്നത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പെൺക്കുട്ടി ചികിത്സയിലുള്ളത്. വെന്റിലേറ്ററിലാണ് യുവതി. ദേഹം മുഴുവൻ വെട്ടി പരിക്കേൽപ്പിച്ചിരിക്കുകയാണ്. ആന്തരിക രക്തസ്രാവവും പെൺകുട്ടിക്ക് സംഭവിച്ചിട്ടുണ്ട്. ഡോക്ടർമാർ പറയുന്നത് ശസ്ത്രക്രിയ ചെയ്യണമെന്നാണ്. ആക്രമണത്തിനു കാരണം പ്രണയ നൈരാശ്യമെന്ന് ആക്രമണം നടത്തിയ റഫ്‍നാസ് പൊലീസിനോട് പറഞ്ഞിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് പ്രതി റഫ്നാസ്. ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തിരിക്കുകയാണ്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തുവാനിരിക്കുകയാണ് പോലീസ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ കോഴിക്കോട് നാദാപുരത്ത് വച്ച് ബിരുദ വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അതിന് ശേഷം യുവാവ് ആത്മഹ്യക്ക് ശ്രമിക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊടുംക്രൂരത ചെയ്യാൻ കാരണമെന്നാണ് യുവാവിന്റെ മൊഴി.
ഉച്ചക്ക് രണ്ടരയോടെ കോളജ് വിട്ട് വന്ന നഹീമയെ കുറ്റ്യാടി മൊകേരി സ്വദേശി റഫ്‍നാസ് എന്ന 22 കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കില്‍ കാത്തിരിക്കുകയായിരുന്നു റഫ്‍നാസ്. നീഹമയുമായി റോഡില്‍ വച്ച് വാക്കേറ്റമുണ്ടായി. റോഡില്‍ തടഞ്ഞ് നിര്‍ത്തി ഏറെ നേരം വഴക്കിട്ടിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇതോടെ ഇയാള്‍ വെട്ടു കത്തി കൊണ്ട് കുട്ടിയെ ആക്രമിക്കുകയായിരുന്നു.
ഇരുവരും പ്ളസ്ടുവിന് ഒരുമിച്ച് പഠിച്ചവരാണ്. വഴക്കിനിടെ പ്രകോപിതനായ യുവാവ് കൈയ്യില്‍ കരുതിയ വെട്ടുകത്തികൊണ്ട് നഹീമയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നഹീമയുടെ കഴുത്തിനും തലയ്ക്കും വെട്ടേൽക്കുകയുണ്ടായി.
https://www.facebook.com/Malayalivartha