തലയില്‍ മുണ്ടിട്ട് ഓടി പിണറായി വിജയന്‍ കോടിയേരിയുടെ വാര്‍ത്താ സമ്മേളനം ചീഞ്ഞ പടക്കം

കഴിഞ്ഞ കുറച്ചു ദിവസമായി കേരളം മണിക്കൂറുകള്‍ ഇടവിട്ട് ഞെട്ടുകയാണ്. കാരണം അതുപോലെയുള്ള ബോംബുകളാണ് സ്വപ്‌നാ സുരേഷ് പൊട്ടിക്കുന്നത്. ഏറ്റവും ഒടുവില്‍ സര്‍ക്കാരിന് ന്യായീകരണ ക്യാപ്‌സൂളിറക്കുകയല്ലാതെ വേറെ വഴിയില്ലാതെയായി. തനിക്കെതിരായ ആരോപണത്തില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയല്ലേ എന്നാല്‍ ഇന്ന് രംഗത്തിറങ്ങിയത് കോടിയേരിയാണ്. സ്വപ്‌നയുടെ ആരോപണങ്ങളില്‍ കേരളത്തിലെ ജനങ്ങളെ മുഖമുയര്‍ത്തി നോക്കാന്‍ പോലും ധൈര്യമില്ലാതെയായിരിക്കുകയാണ് പിണറായി വിജയന്‍. അക്ഷരാര്‍ത്ഥത്തില്‍ തലയില്‍ മുണ്ടിട്ട് മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് ഓടി ഒളിക്കുകയയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടിനെക്കുറിച്ചും ഷാജ് കിരണ്‍ സ്വപ്ന സുരേഷിനോട് വെളിപ്പെടുത്തുന്നുണ്ട്. ഇരുവരുടെയും ഫണ്ട് അമേരിക്കയിലേക്കാണു പോകുന്നതെന്ന് ഷാജ് പറയുന്നത് വ്യക്തമായി ശബ്ദരേഖയിലുണ്ട്. ചെറിയ ഭൂമിക്കച്ചവടം ചെയ്തു നടക്കുന്ന ആളല്ല ഷാജ്. അയാള്‍ പലതിന്റെയും ബെനാമിയാണ്. പല കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഷാജുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാമുള്ള മറുപടിയാണ് കോടിയേരി സത്യത്തില്‍ നല്‍കേണ്ടത് എന്നാല്‍ അതൊന്നും പറയാതെ. പണ്ട് ഇതുപോലെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടല്ലൊ അന്ന് പറഞ്ഞ ആരോപണങ്ങള്‍ ഇന്ന് എന്തായി എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് രക്ഷപെടാനാണ് കോടിയേരി ശ്രമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും യുഎസിലേക്ക് ഫണ്ട് കടത്തിയത് കെ.പി. യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന് ഷാജ് കിരണ്‍ പറയുന്നുണ്ട്. ഇത്തരമൊരു ഇടപാട് നടത്തിയതിനാലാണ് എഫ്‌സിആര്‍എ സര്‍ട്ടിഫിക്കെറ്റ് നഷ്ടപ്പെട്ടതെന്നും ഷാജ് കിരണ്‍ പറയുന്നുണ്ട്.
ഈ ആരോപണങ്ങള്‍ക്ക് കോടിയേരിയുടെ മറുപടി ഇങ്ങനെ. മൂന്ന് തവണ അമേരിക്കയില്‍ പോയിട്ടുണ്ട്. അത് ചികിത്സക്ക് വേണ്ടിയാണ്. പാര്‍ട്ടിയാണ് ചികിത്സാ ചിലവ് വഹിച്ചത്. ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ല. ഷാജ് കിരണിനെ അറിയില്ല. പേര് ആദ്യമായാണ് കേള്‍ക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ല.
അതേസമയം, ഷാജ് കിരണ്‍ എന്ന വ്യക്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത് വന്നു. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്‌നയുടെ ഓഫിസും ഫല്‍റ്റും പൊലീസ് വലയത്തിലാണ്. ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യമൊഴി നല്‍കിയ അന്ന് കൊച്ചിയില്‍ വച്ച് കണ്ടിരുന്നു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. 'നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല, എന്നായിരുന്നു ഭീഷണിയെന്ന് സ്വപ്‌ന പറഞ്ഞു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്.
ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രിയായ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് പോകുന്നതെന്ന് ഷാജ് കിരണ്‍. സ്വപ്ന സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം ഉള്ളത്. പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങള്‍ എന്താണ് പറയേണ്ടത് എന്നും ഷാജ് കിരണ്‍ ചോദിക്കുന്നു. സ്വപ്ന സുരേഷ് 164 സ്റ്റേറ്റ്‌മെന്റ് നല്‍കിയ ശേഷമുള്ളതാണ് ഈ സംഭാഷണം.
https://www.facebook.com/Malayalivartha