കേരളത്തില്‍ കലാപം. ജനങ്ങളെ അണിനിരത്തും വെല്ലുവിളിച്ച് കോടിയേരി. അടിച്ചൊതുക്കും..

കേരളത്തില്‍ കലാപം ഉണ്ടാകും എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാരണം എന്ത് എന്ന് അറിയണ്ടേ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലാണ്. സരിത കേസില്‍ കേരളത്തിന്റെ അങ്ങോളം ഇങ്ങോളം സിപിഎം ഇത്തരത്തിലുള്ള കലാപ ശ്രമങ്ങള്‍ നടത്തിയല്ലോ അന്ന് കോണ്‍ഗ്രസ് കോടിയേരി ഇപ്പൊ ചിന്തിക്കുന്നതു പോലെ ചിന്തിച്ചിരുന്നെങ്കിലോ..
ഇനിയും മുഖ്യനെതിരെയുള്ള ആപോരണങ്ങളുമായി മുന്നോട്ടു പോയാല്‍ ഗതി എന്താകും എന്ന സൂചന സ്വപ്‌നയ്ക്ക് കഴിഞ്ഞ ദിവസത്തോടെ സര്‍ക്കാര്‍ കാണിച്ചുകൊടുത്തു. എന്നാല്‍ ആ ഭീഷണികളിലൊന്നും തളരാതെ പോരാടാന്‍ ഉറച്ച് സ്വപ്‌ന ഇറങ്ങിയപ്പോള്‍ പിണറായി വിരണ്ട് മാളത്തിലൊളിച്ചു. ഇന്ന് മാധ്യമങ്ങളെ കാണാന്‍ വന്നത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ലക്ഷ്യം ബിജെപിയെയും കോണ്‍ഗ്രസിനെയും വിരട്ടുക. നിലവില്‍ കേരളത്തിന്റെ നിരത്തുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ് അത് കോടിയേരിക്ക് സഹിക്കുന്നല്ല, അതിനെതിരെ ജനങ്ങളെ അണിനിരത്തും എന്നാണ് കോടിയേരി പറയുന്നത്. കോടിയേരിയുടെ ജനങ്ങള്‍ പാര്‍ട്ടി ഗുണ്ടകളാണല്ലോ. അങ്ങനെ തെരുവില്‍ കലാപ മുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്. അതുകൊണ്ടാണ് ഇത് കലാപമായി മാറും അതിനാണ് അവര്‍ ശ്രമിക്കുന്നത് എന്ന മുന്‍കൂര്‍ ജാമ്യം കോടിയേരി കൈക്കൊണ്ടത്.
പഴയ വിവാദങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. കലാപവും സംഘര്‍ഷവും നിറച്ച് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ് ശ്രമം. ഇത്തരം കള്ളക്കഥകള്‍ക്കും കലാപങ്ങള്‍ക്കും കീഴടങ്ങില്ല. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. ജനങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രചാരണം നടത്തുമെന്നും കോടിയേരി പറയുന്നു. എന്നുമുതലാണ് കോടിയേരിക്ക് സ്വര്‍ണക്കടത്ത് കേസ് പഴയ കേസായി മാറിയത്. ഇന്നും സര്‍ക്കാര്‍ ഇതിനെയൊക്കെ ഭയക്കുന്നത് കൊണ്ടല്ലേ. ദൂതന്മാരെയൊക്കെ അയച്ച് ഇത്തരത്തില്‍ സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.
നിലവില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖയില്‍ നിന്നു തന്നെ പിണറായിയുടെ ദൂതനാണ് ഷാജ് കിരണ്‍ എന്ന് വ്യക്തമാകും. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും വ്യക്തമാക്കിയാണ് സ്വപ്ന സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്. വര്‍ഷങ്ങള്‍ മുമ്പേ ഷാജിനെ അറിയാം. ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് എന്നോട് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാല്‍ മുഖ്യമന്ത്രിയ്ക്ക് സഹിക്കാന്‍ പറ്റില്ലെന്നും ഷാജ് പറഞ്ഞുവെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
ഇനി ഇതിനൊക്കെ കോടിയേരി നല്‍കിയ പറുപടി ഇങ്ങനെയാണ്.. പഴയ വിവാദങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. കലാപവും സംഘര്‍ഷവും നിറച്ച് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ് ശ്രമം. ഇത്തരം കള്ളക്കഥകള്‍ക്കും കലാപങ്ങള്‍ക്കും കീഴടങ്ങില്ല. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. ജനങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രചാരണം നടത്തുമെന്നും കോടിയേരി പറഞ്ഞു.
സ്വപ്ന കോടതിക്ക് നല്‍കിയ മൊഴിയില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അത് മാറ്റി. മുഖ്യമന്ത്രിക്കെതിരായി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും സ്വപ്‌ന പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കഥമാറി. ഓരോ ഘട്ടത്തിലും ഓരോ തരത്തില്‍ മൊഴി കെടുക്കുന്നു. ബിരിയാണി ചെമ്പിന്റെ ബന്ധം മാത്രമാണ് പുതുതായി പുറത്തുവന്ന ആരോപണത്തിലെ പുതിയ കാര്യം. ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണം കടത്തിയെന്നായിരുന്നു അന്നത്തെ ആരോപണം. സ്വപ്‌നയുടെ ഇപ്പോഴത്തെ മൊഴി എത്രത്തോളം വിശ്വസനീയമാണെന്ന് കോടതിയാണ് പരിശോധിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
2020ല്‍ സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്ന വേളയില്‍ തന്നെ ഇതില്‍ ശരിയായ നിലയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ആരാണ് സ്വര്‍ണം അയച്ചതെന്നും അത് കൈപറ്റിയത് ആരാണെന്ന് കണ്ടെത്താനും ഒന്നരവര്‍ഷമായിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സിക്കും സാധിച്ചിട്ടില്ല. നയതന്ത്ര ബഗേജിലല്ല സ്വര്‍ണം വന്നതെന്ന കേന്ദ്ര നിലപാടാണ് കേസിനെ വഴിതിരിച്ചുവിട്ടത്. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം എത്തുമെന്നായപ്പോള്‍ അന്വേഷണത്തിന്റെ ഗതി മാറിയെന്നും കോടിയേരി ആരോപിച്ചു.
https://www.facebook.com/Malayalivartha