'ഫോബ്‌സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും സമ്പന്ന പിണറായി വിജയനാണ്' ഷാജ് കിരണിന്റേത് വെറും തള്ളല്ല സ്വപ്‌ന പറയുന്നു സത്യങ്ങള്‍

'ഫോബ്‌സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാന്നുവച്ചാല്‍ പിണറായി വിജയനാണ്' സ്്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിലെ ഷാജ് കിരണിന്റെ ഒരുപരാമര്‍ശമാണിത്. ഈ ഭാഗത്താണ് പിണറായി വിജയന്റെയും കോടിയേരിയുടെയും ഫണ്ട് കൂടുതല്‍ അമേരിക്കയിലേക്കാണ് കടത്തിയിരിക്കുന്നതെന്നും, ബീലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് കടത്തിയതെന്നും ഷാജ് കിരണ്‍ പറയുന്നുണ്ട്. ഇതിലെ സത്യം എന്താണ് സ്വപ്‌ന പറയുന്നതിങ്ങനെ
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ടുകളെല്ലാം പോകുന്നത് യുഎസിലോട്ടാണ്, ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് എന്ന് ഈ ഓഡിയോയില്‍ പറയുന്നുണ്ട്. അതില്‍ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാജ് കിരണ്‍. എത്രയോ കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരണ്‍. അഞ്ച് ശതമാനം, മൂന്ന് ശതമാനം കമ്മീഷന്‍ വാങ്ങി നടക്കുന്ന ലാന്‍ഡ് ബ്രോക്കര്‍ ഇത്രേയും കമ്പനിയുടെ ഡയറക്ടര്‍ ആവുമോ. പുള്ളിയുടെ ബാക്ക് അപ്പ് ഒന്ന് മനസ്സിലാക്കി നോക്കിയേ. ഞാന്‍ വിളിക്കുമ്പോ എന്റെ ഓഫീസില്‍ വന്ന് ഇങ്ങനെയൊരു നെഗോസിയേഷന്‍ നടത്തണമെങ്കില്‍ അയാളൊരു സ്റ്റുപ്പിഡ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ.
ഇബ്രാഹിമിന്റേയും ഷാജ് കിരണിന്റേയും അഭിമുഖങ്ങള്‍ നിങ്ങള്‍ കണ്ടു നോക്കിയേ. ഒരു ഇന്റര്‍വ്യൂവില്‍ പറയും മുഖ്യമന്ത്രിയെ ടിവിയില്‍ കൂടി കണ്ടിട്ടുണ്ട്. മറ്റൊരു ഇന്റര്‍വ്യൂവില്‍ പറയും മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നപ്പോ കണ്ടിരുന്നുവെന്ന്. പിന്നെപ്പറയും നികേഷ് കുമാറിനെ അറിയില്ല. ഇന്ത്യാവിഷനില്‍ ജോലി ചെയ്യുമ്പോഴാണെന്ന്. പിന്നെപ്പറയുന്നു, ഇന്റര്‍വ്യൂ സെറ്റ് ചെയ്യാന്‍ ആണെന്ന്.
പിന്നെ പറയുന്നത് എന്താണ്, ബാത്ത് റൂമില്‍ നിന്നും സ്വപ്ന പേടിച്ച് വിറച്ച് വിളിച്ചപ്പോള്‍ സത്യം വെളിയില്‍ കൊണ്ടുവരാന്‍ നികേഷ് കുമാറിനോടൊരു സ്‌പെഷ്യല്‍ ഇന്‍ര്‍വ്യൂ ചോദിച്ചതാണെന്ന്. ഓഡിയോയില്‍ എന്താണ് സത്യമെന്നുണ്ട്. ഇതില്‍ നികേഷ് കുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ പറയുന്നില്ല. മുഖ്യമന്ത്രി ഉള്‍പ്പെട്ടിട്ടുണ്ട് എന്നും ഞാന്‍ പറയുന്നില്ല.
ഇത്രേം ഫണ്ട്‌സ് കൈകാര്യം ചെയ്യുന്ന, ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആളായ ഷാജ് കിരണ്‍ നെഗോഷ്യേറ്റ് ചെയ്യാന്‍ വരുമ്പോ മാനസികാവസ്ഥയെന്താണെന്ന് നിങ്ങള്‍ ആലോചിച്ച് നോക്കിയേ. ഈ ഓഡിയോ കേട്ട് നോക്കൂ. രാത്രിക്ക് രാത്രി കേസ് എടുക്കും. നിങ്ങളുടെ അഭിഭാഷകനോട് പറ. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കാന്‍. പിറ്റേ ദിവസം പന്ത്രണ്ട് മണിവരെ അറസ്റ്റ് ചെയ്യില്ല. പത്ത് മണിവരെയാണ് തന്നിരിക്കുന്ന ഡെഡ്‌ലൈന്‍. സരിത്തിനെ ഒഴിവാക്കാന്‍ പറയുക. ഈ ഓഡിയോ ക്ലിപ്പ് പ്രകാരം, ഓഡിയോ ക്ലിപ്പിലില്ലാത്ത മറ്റ് ഒത്തിരി ഡീറ്റയില്‍സ് പ്രകാരം ഇപ്പറഞ്ഞ എല്ലാവരുടേയും ബിനാമികളില്‍ ഒരാളാണ് ഷാജ് കിരണ്‍. പ്രത്യേകിച്ചും, ബഹുമാനപ്പെട്ട് മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha