''ലോക്സഭ സ്പീക്കറാണ് ഇപ്പോള്‍ ഒരു യോഗത്തിലാണ്, വ്യാപാരസ്ഥാപനം നടത്തുന്ന സുഹൃത്തിന് അഞ്ച് ലക്ഷം രൂപ അത്യാവശ്യമായി വേണം'' ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ മെസ്സേജ് കണ്ട് ഞെട്ടി ശ്രീകണ്ഠന്‍ എം.പി; പിന്നെ സംഭവിച്ചത്! തട്ടിപ്പ്ക്കാരെ പൂട്ടിയത് ഇങ്ങനെ

ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ പേരിലും തട്ടിപ്പ് നടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഫോട്ടോയുപയോഗിച്ചാണ് വ്യാജ വാട്‌സാപ് അക്കൗണ്ട് നിര്‍മിച്ചത്. പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസിൽ ഒഡിഷ സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ദെന്‍കനാല്‍ ജില്ലക്കാരായ ദുശ്മന്ദ് കുമാര്‍ സാഹു (23), സായ് പ്രകാശ് ദാസ് (38), അഭിനാഷ് നായക് (32) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് സൈബര്‍ പോലീസ് ഒഡിഷയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ എപ്രില്‍ 21-ന് ശ്രീകണ്ഠന്‍ എം.പി.യുടെ ഫോണിലേക്ക് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ചുണ്ടാക്കിയ വ്യാജ വാട്‌സാപ് അക്കൗണ്ടില്‍നിന്ന് സന്ദേശം കിട്ടി.
ലോക്സഭ സ്പീക്കറാണെന്നും ഇപ്പോള്‍ ഒരു യോഗത്തിലാണെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. വ്യാപാരസ്ഥാപനം നടത്തുന്ന സുഹൃത്തിന് അഞ്ച് ലക്ഷം രൂപ അത്യാവശ്യമായി വേണമെന്ന് പറഞ്ഞു. ശ്രീനഗറിലെ ഒരു ബാങ്ക് അക്കൗണ്ട് നമ്പറും അയച്ചുകൊടുത്തിരുന്നു. സംശയാലുവായി. ഉടനെ തന്നെ എം.പി ഈ വിവരം പാലക്കാട് സൈബര്‍ പോലീസിനെ അറിയിച്ചു.
തട്ടിപ്പുകാര്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ ഒഡിഷയിലെ അനന്തപൂരിലെ ഒരു യുവതിയുടെ പേരിലുള്ളതാണെന്ന് അവർ കണ്ടെത്തുകയുണ്ടായി. ഒഡിഷ സൈബര്‍ പോലീസിന്റെ സഹായംതേടി.
മറ്റൊരു കേസില്‍ വ്യാജ അക്കൗണ്ടുവഴി ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘത്തെ ഒഡിഷയിലെ കട്ടക്കില്‍നിന്ന് പോലീസ് പിടിക്കൂടിയിരുന്നു. ഇവരുടെ ഫോണ്‍ പിടിച്ചെടുത്ത സമയം വി.കെ. ശ്രീകണ്ഠന്‍ എം.പി.യുടെ നമ്പറില്‍ ബന്ധപ്പെട്ടതായുള്ള വിവരങ്ങളും കണ്ടെത്തുകയുണ്ടായി . അങ്ങനെ പാലക്കാട് സൈബര്‍ പോലീസ് ഒഡിഷയിലെത്തി മൂവരെയും അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha