മടിയിൽ കനമില്ലെന്ന് ഇടക്കിടെ പറയുന്ന പിണറായി വിജയന്റെ ഭയവും വിഭ്രാന്തിയും കാണുമ്പോൾ അധികാരം നഷ്ടപ്പെടുമോ എന്ന ആദി അദ്ദേഹത്തിനുള്ളത് പോലെ തോന്നുന്നു; പിണറായി വിജയൻ പേടിക്കുന്നത് പ്രതിപക്ഷത്തെയല്ല; ആ രഹസ്യം പൊട്ടിച്ച് ഫാത്തിമ താഹിലിയ

എല്ലാ കാലത്തും സ്വേച്ഛാധിപതികൾക്ക് ജനങ്ങളെ ഭയമായിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ . ഫാത്തിമ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; എല്ലാ കാലത്തും സ്വേച്ഛാധിപതികൾക്ക് ജനങ്ങളെ ഭയമായിരുന്നു. ജനങ്ങളിൽ നിന്നും വളരെ അകലെ, ഇരുമ്പ് മറക്കുള്ളിലാണ് അവർ ജീവിച്ചിരുന്നത്. അരക്ഷിതാവസ്ഥയാണ് നിഗൂഢമായ ഈ സുരക്ഷയാവശ്യപ്പെടാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്.
മടിയിൽ കനമില്ലെന്ന് ഇടക്കിടെ പറയുന്ന പിണറായി വിജയന്റെ ഭയവും വിഭ്രാന്തിയും കാണുമ്പോൾ അധികാരം നഷ്ടപ്പെടുമോ എന്ന ആദി അദ്ദേഹത്തിനുള്ളത് പോലെ തോന്നുന്നു. ഒന്ന് തീർത്തു പറയാം, പിണറായി വിജയൻ പേടിക്കുന്നത് പ്രതിപക്ഷത്തെയല്ല. ആരോഗ്യപരമായി പരിക്ഷീണിതനായ തന്നെ തക്കം നോക്കി അട്ടിമറിക്കാൻ പാർട്ടിക്കകത്ത് ചരട് വലികൾ നടക്കുന്നുണ്ടോ എന്ന ചിന്തയാണ് അദ്ദേഹത്തെ നയിക്കുന്നത്.
https://www.facebook.com/Malayalivartha