മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു... ഒടുവില്‍ കുഴഞ്ഞു വീണു... അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വപ്ന കുഴഞ്ഞുവീണത്

താന്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വര്‍ണക്കടത്തുക്കേസ് പ്രതി സ്വപ്‌ന സുരേഷ്. ഷാജ് കിരണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്‌ന ചൂണ്ടിക്കാട്ടി. വികാരഭരിതയായി വാര്‍ത്താസമ്മേളനം തുടങ്ങിയ സ്വപ്ന പൊട്ടിക്കരഞ്ഞു. പിന്നാലെ അവര്‍ കുഴഞ്ഞു വീണു. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വപ്ന കുഴഞ്ഞുവീണത്. സ്വപ്നയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
'സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. അതു സംഭവിച്ചു. എന്റെ അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ഷാജ് പറഞ്ഞതും ഇന്നു സംഭവിച്ചു. ഇനിയും എന്തിന് ഷാജ് പറഞ്ഞതിനെ അവിശ്വസിക്കണം.' 'എന്നെ കൊന്നോളു. എന്റെ കൂടെ നില്‍ക്കുന്നവരെ ഉപദ്രവിക്കാതെ ഇരിക്കു. ഭീകരവാദിയെപ്പോലെ എന്തിനാണ് വേട്ടയാടുന്നത്. എന്നെ ജീവിക്കാന്‍ അനുവദിക്കു.'
'എനിക്ക് അഭിഭാഷകനെ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് അന്ന് കേസെടുക്കാതിരുന്നത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസെടുക്കുന്നില്ല' സ്വപ്ന ചോദിച്ചു.
വിലപേശല്‍ നടന്നെന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണ് ഷാജ് കിരണിന്റെ ശബ്ദ സന്ദേശം താന്‍ പുറത്തുവിട്ടതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. തന്നെ ഉപദ്രവിക്കുന്നത് നിര്‍ത്തണം. അഭിഭാഷകനെ മാറ്റിക്കൊണ്ടിരിക്കാന്‍ തന്റെ കൈയില്‍ പണമില്ല. ഒരു ഭീകരവാദിയെ പോലെ പിന്തുടര്‍ന്ന് തന്നെ ഉപദ്രവിക്കുന്നത് എന്തിനാണെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു. ഷാജ് കിരണ്‍ മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചില്ലേ? എന്നിട്ടും എന്തിന് തനിക്കെതിരെ മാത്രം കേസെടുക്കുന്നത് എന്തുകൊണ്ടാണെന്ന് സ്വപ്‌ന സുരേഷ് ചോദിച്ചു.
സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. കെഎസ്ആര്‍ടിസി െ്രെഡവറെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇമെയിലില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തൃശൂര്‍ സ്വദേശിയും അഭിഭാഷകനുമായ വി.ആര്‍.അനൂപിന്റെ പരാതിയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഏതാനും ദിവസംമുമ്പാണ് താടിവെച്ച കെഎസ്ആര്‍ടിസി െ്രെഡവറുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ചെയത് മതപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കൃഷ്ണരാജ് കുറിപ്പ് എഴുതിയത്. ഇതിനെതിരെ അനൂപ് പരാതി നല്‍കുകയായിരുന്നു. ഐ.പി.സി 295 എ പ്രകാരമാണ് കേസ് എടുത്തത്.
https://www.facebook.com/Malayalivartha