കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം പിടിച്ചു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനില്‍നിന്ന് പൊലീസ് സ്വര്‍ണം പിടികൂടി. ശനി പുലര്‍ച്ചെ നാലോടെയാണ് ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ കൂത്തുപറമ്ബ് നരവൂര്‍ സ്വദേശി നഹീം അഹമ്മദില്‍നിന്ന് എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം 37 ലക്ഷം രൂപ വിലയുള്ള 728 ഗ്രാം സ്വര്‍ണം പിടികൂടിയത്.
ടെര്‍മിനല്‍ കെട്ടിടത്തിന്റെ പുറത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നഹീം അഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച വിവരം ലഭിച്ചത്.
സ്വര്‍ണം വേര്‍തിരിച്ച് തുക കണക്കാക്കിയശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. സ്വര്‍ണം കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ആദ്യമായാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനില്‍നിന്ന് പൊലീസ് സ്വര്‍ണം പിടികൂടുന്നത്.
https://www.facebook.com/Malayalivartha