പുതുക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ പുതുക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് വരുന്നതിനിടെ വൈകീട്ട് 7.30ഓടെ ഡി.സി.സി സെക്രട്ടറി സെബി കൊടിയന്റെ നേതൃത്വത്തിലാണ് പുതുക്കാട് സെന്ററില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ നാല് പേരെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം മുഖ്യമന്ത്രി താമസിക്കുന്ന തൃശൂരിലെ രാമനിലയത്തിലും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ ഇടവഴികളില്‍പോലും ഗതാഗതം വിലക്കി. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി. അതേസമയം, മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
കൊച്ചിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തരോട് അത് നീക്കാന്‍ നിര്‍ദേശം നല്‍കിയതും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വേഷത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്. കോട്ടയത്തും ജനത്തെ വലച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി സുരക്ഷ ഒരുക്കി. എന്നാല്‍ കനത്ത സുരക്ഷയിലും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയുടെയും നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം അരങ്ങേറി.
ഇതിനിടെ, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പരോക്ഷ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും ഏശില്ലെന്നും ഇതൊക്കെ കണ്ട് ഇളകിക്കളയും എന്നു വിചാരിച്ചാല്‍ അതിനു വേറെ ആളെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കെജിഒഎ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം, മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പൊലീസിന് അത്തരം നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അറിയിപ്പ്. കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തരോട് അത് നീക്കാന്‍ നിര്‍ദേശം നല്‍കിയതും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വേഷത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്.
അതിനിടെ, കലൂരില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെട്രോ സ്‌റ്റേഷനില്‍ യാത്ര ചെയ്യാന്‍ എത്തിയതാണ് തങ്ങളെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍. പ്രതിഷേധിക്കാന്‍ വന്നതല്ലെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കലൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിക്കരികെയാണ് വിചിത്ര നീക്കം. ബലം പ്രയോഗിച്ച് ഇവരെ വേദിക്കരികില്‍ നിന്ന് മാറ്റി. കറുത്ത വേഷം ധരിച്ചായിരുന്നു ഇരുവരും എത്തിയത് എന്ന കാരണത്താല്‍ ആയിരുന്നു പൊലീസിന്റെ ഈ നീക്കം.
https://www.facebook.com/Malayalivartha