ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം , പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം 3.15-ന് തൈക്കാട് ശാന്തികവാടത്തില്‍

ബാലസാഹിത്യകാരി വിമല മേനോന്‍(76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ് അധ്യാപകനും ഇന്റീരിയര്‍ ഡിസൈനറുമായിരുന്ന പരേതനായ യു.ജി.മേനോനാണ് ഭര്‍ത്താവ്. 'ഒരാഴ്ച' എന്ന കൃതിക്ക് 1990-ലെ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചു.
മറ്റു നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ജവഹര്‍ ബാലഭവന്റെയും ഭിന്നശേഷി കുട്ടികള്‍ക്കായുള്ള വെങ്ങാനൂര്‍ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെയും പ്രിന്‍സിപ്പലായിരുന്നു. 21 വര്‍ഷം തിരുവനന്തപുരം ചെഷയര്‍ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറിയുമായിരുന്നു.
നായാട്ട്, ഒളിച്ചോട്ടം, സ്‌നേഹത്തിന്റെ മണം, മന്ദാകിനി, അമ്മുകേട്ട ആനക്കഥകള്‍, പിറന്നാള്‍ സമ്മാനം, പഞ്ചതന്ത്രം കഥകള്‍ എന്നീ വിവര്‍ത്തന കൃതികളെ കൂടാതെ 'ശ്യാമദേവന്‍' എന്ന കവിതാ സമാഹാരവും എഴുതിയിട്ടുണ്ട്.
മക്കള്‍: ശ്യാം ജി.മേനോന്‍(ഫ്രീലാന്‍സ് ജേണലിസ്റ്റ്, മുംബൈ), യമുനാ മേനോന്‍(ചെന്നൈ).
മൃതദേഹം ഞായറാഴ്ച രാവിലെ 9.45 മുതല്‍ 10.15 വരെ കവടിയാര്‍ ചെഷയര്‍ ഹോമിലും 10.30 മുതല്‍ രണ്ടുവരെ വസതിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം 3.15-ന് തൈക്കാട് ശാന്തികവാടത്തില്‍.
https://www.facebook.com/Malayalivartha
























