നയതന്ത്ര സ്വര്‍ണക്കടത്തു കേസ് .... 'അഭിഭാഷകനില്ലാത്ത അവസ്ഥയായി, എന്തുകൊണ്ടാണ് ഇങ്ങനെ ദ്രോഹിക്കുന്നത്' പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ മുഖ്യപ്രതി സ്വപ്ന സുരേഷ് .... വേട്ടയാടണമെങ്കില്‍ വേട്ടയാടിക്കോളൂ, പക്ഷേ, ഒപ്പമുള്ളവരേ വെറുതേ വിടണം, മാനസികമായി വലിയ പീഡനം അനുഭവിക്കുന്നുവെന്നും തന്നെ കൊന്നാല്‍ ഇത് മുഴുവന്‍ അവസാനിക്കുമെന്നും പറഞ്ഞ സ്വപ്ന,ശരീരം വിറച്ച് കുഴഞ്ഞു വീണു

നയതന്ത്ര സ്വര്‍ണക്കടത്തു കേസ് .... 'അഭിഭാഷകനില്ലാത്ത അവസ്ഥയായി, എന്തുകൊണ്ടാണ് ഇങ്ങനെ ദ്രോഹിക്കുന്നത്' പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ മുഖ്യപ്രതി സ്വപ്ന സുരേഷ് .... വേട്ടയാടണമെങ്കില്‍ വേട്ടയാടിക്കോളൂ, പക്ഷേ, ഒപ്പമുള്ളവരേ വെറുതേ വിടണം, മാനസികമായി വലിയ പീഡനം അനുഭവിക്കുന്നുവെന്നും തന്നെ കൊന്നാല്‍ ഇത് മുഴുവന്‍ അവസാനിക്കുമെന്നും പറഞ്ഞ സ്വപ്ന,ശരീരം വിറച്ച് കുഴഞ്ഞു വീണു.
അതേസമയം, സ്വപ്ന ഉയര്‍ത്തിയ ആരോപണത്തിനു പിന്നിലെ കൊലക്കൊമ്പന്‍ എത്ര വലിയവനായാലും പുറത്തുകൊണ്ടുവന്ന് നേരിടുമെന്നാണ് കോട്ടയത്തെ പൊതുപരിപാടിയില്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രി നല്‍കിയ മുന്നറിയിപ്പ്.
പിന്നാലെ സ്വപ്നയുടെ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിനെതിരെ മതനിന്ദാകേസെടുത്തു. നടപടികള്‍ ഏതെല്ലാം വഴിയിലൂടെ പോകുമെന്നതിന്റെ സൂചനയാണിതെന്നാണ് പൊതുനിഗമനം.തുടര്‍ന്നാണ് വൈകുന്നേരം സ്വപ്ന മാദ്ധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ആരോപണങ്ങളില്‍ ഉറച്ചുനിന്ന സ്വപ്ന മുഖ്യമന്ത്രിയുടെ പ്രതിനിധിയായാണ് ഷാജ് കിരണ്‍ തന്നെ സമീപിച്ചതെന്ന സൂചന ആവര്‍ത്തിച്ചു.
കോടതിയില്‍ നല്‍കിയ 164 രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തീവ്രവാദിയെപ്പോലെ വേട്ടയാടരുതെന്നും സ്വപ്ന പറഞ്ഞു. ''അഭിഭാഷകനില്ലാത്ത അവസ്ഥയായി. എന്തുകൊണ്ടാണ് ഇങ്ങനെ ദ്രോഹിക്കുന്നത്.' പൊട്ടിക്കരഞ്ഞുകൊണ്ട് സ്വപ്ന ചോദിച്ചു.
ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിലാണ് തന്റെ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസെടുക്കുന്നില്ല.
ശബ്ദരേഖ പുറത്തുവിട്ടത് തന്നെ വിലയ്ക്കെടുക്കാനുള്ള ശ്രമം നടന്നുവെന്ന് തെളിയിക്കാനാണ്. ഷാജ് പറഞ്ഞതെല്ലാം ഓരോന്നായി സംഭവിക്കുകയല്ലേ. സരിത്തിനെ പൊക്കുമെന്നും അഭിഭാഷകനെതിരെ കേസെടുക്കുമെന്നും പറഞ്ഞു. അതു രണ്ടും നടന്നില്ലേ.
ഷാജ് കിരണ്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് താനും ചെയ്തത്. അയാള്‍ക്കെതിരെ കേസെടുത്തില്ല. മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ഷാജ് പറഞ്ഞ കാര്യങ്ങളും മാനനഷ്ടക്കേസിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. എന്നിട്ടും തന്നെ മാത്രം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വേട്ടയാടുകയാണ്.
ഷാജ് കിരണ്‍ ശബ്ദരേഖയില്‍ പറഞ്ഞതുപോലെയുള്ള കാര്യങ്ങളെല്ലാം നടന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിയല്ല എന്ന് എങ്ങനെ വിശ്വസിക്കാതിരിക്കും. വേട്ടയാടണമെങ്കില്‍ വേട്ടയാടിക്കോളൂ, പക്ഷേ, ഒപ്പമുള്ളവരേ വെറുതേ വിടണം. മാനസികമായി വലിയ പീഡനം അനുഭവിക്കുന്നുവെന്നും തന്നെ കൊന്നാല്‍ ഇത് മുഴുവന്‍ അവസാനിക്കുമെന്നും പറഞ്ഞ സ്വപ്ന,ശരീരം വിറച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന്, സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























