വീട്ടമ്മയുടെ കൊലപാതകം..... പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കാന്‍ ശ്രമിച്ച ശശിയുടെ ശ്രമം പാളി.... മകന്‍ ആശുപത്രിയിലെത്തി അമ്മയുടെ ശരീരത്തിലെ മുറിവുകളില്‍ സംശയം ഉയര്‍ത്തിയതോടെ സര്‍ട്ടിഫിക്കറ്റ് പോലീസ് നല്‍കിയില്ല.... കൊലപാതകത്തിലേക്ക് വഴിതുറന്നത് പോസ്റ്റുമോര്‍ട്ടത്തിലെ ചില നിഗമനങ്ങള്‍... മകന്റെ മേല്‍ കുറ്റം ആരോപിച്ചെങ്കിലും പോലീസ് തെളിവുകള്‍ നിരത്തി പൂട്ടി.... അമ്പലപ്പുഴയില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വീട്ടമ്മയുടെ കൊലപാതകം..... പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കാന്‍ ശ്രമിച്ച ശശിയുടെ ശ്രമം പാളി.... മകന്‍ ആശുപത്രിയിലെത്തി അമ്മയുടെ ശരീരത്തിലെ മുറിവുകളില്‍ സംശയം ഉയര്‍ത്തിയതോടെ സര്‍ട്ടിഫിക്കറ്റ് പോലീസ് നല്‍കിയില്ല.... കൊലപാതകത്തിലേക്ക് വഴിതുറന്നത് പോസ്റ്റുമോര്‍ട്ടത്തിലെ ചില നിഗമനങ്ങള്‍... മകന്റെ മേല്‍ കുറ്റം ആരോപിച്ചെങ്കിലും പോലീസ് തെളിവുകള്‍ നിരത്തി പൂട്ടി.... അമ്പലപ്പുഴയില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
അമ്പലപ്പുഴ തെക്കേനട കരൂര്‍ ശ്യാംനിവാസില്‍ രമയുടെ (63) കൊലപാതകത്തിലാണ് ഭര്‍ത്താവ് ശശിയെ (66) ഇന്നലെ രാവിലെ സിഐ എസ്.ദ്വിജേഷ്, എസ്ഐ ടോള്‍സണ്‍ പി.ജോസഫ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും അത് മകന്‍ ചെയ്തതാണെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു ശശിയുടെ നീക്കം. എന്നാല്‍ സാഹചര്യത്തെളിവുകള്‍ നിരത്തി പൊലീസ് പൂട്ടിയതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ശശിയില്‍ നിന്ന് രമയ്ക്ക് ഏറ്റ ശക്തമായ മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. കൊലപാതകവുമായി ബന്ധപ്പെട്ട് 12 സാഹചര്യത്തെളിവുകള്‍ പൊലീസ് നിരത്തിയതോടെയാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് പൊലീസ് .
പൊലീസ് പറയുന്നതിങ്ങനെ .ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വച്ച് മരിച്ച രമയെ ആംബുലന്‍സ് വിളിച്ചു ശശി തന്നെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. രമയുടെ മുഖത്തും തലയിലും കണ്ടെത്തിയ 6 മുറിവുകളും മറ്റു 2 മുറിവുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണ് കൊലപാതകത്തിന് കേസെടുത്തത്. രമയെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സിന്റെ ഡ്രൈവറെയും ചോദ്യം ചെയ്തു.
രമയെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫൊറന്‍സിക് വിദഗ്ധന്‍ ഡോ. സ്നേഹല്‍ അശോകും പൊലീസും രമയുടെ വീട്ടിലെത്തി കുറ്റകൃത്യം നടന്നിരിക്കാന്‍ ഇടയുള്ള സാഹചര്യം പുനഃസൃഷ്ടിച്ചു. 20 വര്‍ഷമായി രമയ്ക്ക് ആസ്മയും 12 വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗവുമുണ്ടായിരുന്നു. രമയുടെ തലയില്‍ കൈ കൊണ്ട് ശക്തമായി ഇടിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍ പറഞ്ഞു.
കൃത്യത്തിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി സാധാരണ മരണമാണെന്ന് വരുത്തിത്തീര്‍ത്ത് മൃതദേഹം മറവു ചെയ്യാനുള്ള ശശിയുടെ നീക്കം പൊളിഞ്ഞതാണ് കൊലപാതകമാണെന്ന് തെളിയാനിടയാക്കിയത്. ശരത്താണ് രമയെ കൊന്നതെന്ന് ശശി പറഞ്ഞു.
അതേസമയം എംബിഎ പരീക്ഷയ്ക്കായി ശരത് ശശി സംഭവദിവസം രാവിലെ 8.30ന് വീട്ടില്‍ നിന്ന് പോയി. തുടര്‍ന്ന് ശശി രമയെ മര്‍ദിച്ചു. രമയുടെ സഹോദരി രാവിലെ 9.51ന് രമയെ വിളിച്ചു. സംഭാഷണത്തിനിടെ രമ കരഞ്ഞു. തുടര്‍ന്ന് ഫോണ്‍ കട്ടാവുകയുെ ചെയ്തു. പിന്നീട് സഹോദരി ശശിയെ വിളിക്കുമ്പോള്‍ രമ മരിച്ചുവെന്ന് ശശി അവരെ അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചു വരുത്തി രമയെ അതില്‍ കയറ്റി 10.20ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
രമ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗിയായ രമ കസേരയില്‍ നിന്നു വീണതാണ് മരണകാരണമെന്ന് ശശി ഡോക്ടര്‍മാരോടു പറഞ്ഞു. ഇതിനിടെ പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കാനായിരുന്നു ശശിയുടെ ശ്രമം.
ഇതേസമയം ശരത് ആശുപത്രിയിലെത്തി രമയുടെ ശരീരത്തിലെ മുറിവുകളില്‍ സംശയം ഉയര്‍ത്തിയതോടെ പൊലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ശശിയുടെ വീട്ടില്‍ രാത്രി കുടുംബവഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പൊലീസിനു മൊഴി നല്‍കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha
























