കല്ലിങ്കല്‍ ജംഗ്ഷനില്‍ വ്യാഴാഴ്ച രാത്രിയില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായി പരിക്കേറ്റ സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്... അപകടമല്ലെന്നും യുവാവിനെ കൊലപ്പെടുത്തുവാനുള്ള ബോധപൂര്‍വ്വ ശ്രമമാണെന്നും പൊലീസ് കണ്ടെത്തല്‍, യുവാക്കള്‍ അറസ്റ്റില്‍

കല്ലിങ്കല്‍ ജംഗ്ഷനില്‍ വ്യാഴാഴ്ച രാത്രിയില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായി പരിക്കേറ്റ സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്... അപകടമല്ലെന്നും യുവാവിനെ കൊലപ്പെടുത്തുവാനുള്ള ബോധപൂര്‍വ്വ ശ്രമമാണെന്നും പൊലീസ് കണ്ടെത്തല്‍. കൊടുമ്പ് സ്വദേശി ഗിരീഷിനാണ് ബൈക്കില്‍ നിന്ന് വീണ് സാരമായി പരുക്കേറ്റത്.
ഗിരീഷിനെ തള്ളി വീഴ്ത്തിയ തിരുവാലത്തൂര്‍ സ്വദേശി സജു, ബൈക്കോടിച്ചിരുന്ന അക്ഷയ് എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത് .
ബൈക്ക് മറിഞ്ഞുണ്ടായ അപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും, വ്യക്തിവൈരാഗ്യം കാരണം, മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഗിരീഷിനെ ബോധപൂര്‍വം കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നു പൊലീസ് കണ്ടെത്തി.
ചന്ദ്രനഗറിലെ ബാറില്‍ നിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്കു പോകുന്ന വഴി ആസൂത്രിത അപകടമുണ്ടാക്കി യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ യുവാവ് ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha
























