സീറോ ക്രഡിബിലിറ്റി യാണെങ്കിലും 'സ്വപ്ന ' സംഘത്തിൻ്റെ പ്ലാൻറിംഗിൽ ഒരു ഇൻറലിജെൻറ് മാസ്റ്റർപ്ലാനുണ്ട്; അന്വേഷകർക്ക് ഒരു തുമ്പും കൊടുക്കാത്ത, ഒരു കണ്ടെത്തലിനും വഴിയില്ലാത്ത ആരോപണങ്ങളാണ് എല്ലാം; ഈ കഥയ്ക്ക് വെള്ളിയാഴ്ചയ്ക്കപ്പുറം തുടർച്ചയുണ്ടോയെന്ന് കാത്തിരുന്ന് കാണാം? വിമർശനവുമായി അരുൺ കുമാർ

സീറോ ക്രഡിബിലിറ്റിയാണെങ്കിലും 'സ്വപ്ന ' സംഘത്തിൻ്റെ പ്ലാൻറിംഗിൽ ഒരു ഇൻറലിജെൻറ് മാസ്റ്റർപ്ലാനുണ്ടെന്ന് മുൻ മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. അന്വേഷകർക്ക് ഒരു തുമ്പും കൊടുക്കാത്ത, ഒരു കണ്ടെത്തലിനും വഴിയില്ലാത്ത ആരോപണങ്ങളാണ് എല്ലാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; സീറോ ക്രഡിബിലിറ്റി യാണെങ്കിലും 'സ്വപ്ന ' സംഘത്തിൻ്റെ പ്ലാൻറിംഗിൽ ഒരു ഇൻറലിജെൻറ് മാസ്റ്റർപ്ലാനുണ്ട്. അന്വേഷകർക്ക് ഒരു തുമ്പും കൊടുക്കാത്ത, ഒരു കണ്ടെത്തലിനും വഴിയില്ലാത്ത ആരോപണങ്ങളാണ് എല്ലാം.
ആദ്യത്തേത് .. ബിരിയാണി ചെമ്പൊരിക്കിയതും അസ്വസ്ഥനായി കാണപ്പെട്ടതും അന്വേഷണ വഴിയിൽ ഒരിക്കലും എത്താൻ സാധ്യതയില്ലാത്ത, കോൺസുൽ ജനറൽ .. ( കോൺസുൽ ജനറലിനെ ആരു ചോദ്യം ചെയ്യാൻ?, ആ നയതന്ത്ര ഓഫീസിലെ വീഡിയോ ആര് എടുക്കാൻ? എടുത്താലും തൂക്കമാര ളക്കാൻ... ഉണ്ടയില്ലാ വെടിയിൽ ഉണ്ടകൊടുത്തവനെക്കുറിച്ചുള്ള ആരോപണമെന്ന് സാരം)
രണ്ട് മുഖ്യമന്ത്രിയുടെ മകൾക്കായി ഷേക്കിനോട് സംസാരിച്ചുവെന്നാരോപണം. ഷേക്കിനോട് ഏതന്വേഷണ ഏജൻസി ഏതു വകുപ്പിൽ ചോദിക്കാൻ? ( ഉണ്ടയില്ലാ വെടി യിലെ ഉണ്ട നിർമ്മിച്ചതാര് എന്നാണ് ചോദ്യം )
മൂന്ന് പ്രസ്തുത സഹായം ഷാർജ ഐ ടി മന്ത്രാലയം ഇടപെട്ട് തടഞ്ഞതുകൊണ്ട് നടന്നില്ലത്രേ! നടക്കാത്ത സഹായത്തെക്കുറിച്ച് ഷാർജയിലെ ഐടി മന്ത്രിയോട് ആര് ചോദിക്കാൻ? ( ഉണ്ടയില്ലാ വെടി കൊണ്ട് മരിക്കാത്തയാളെ കുറിച്ച് ആരാണ് അന്വേഷിക്കുക) അതായത് ... വാലോ, തുമ്പോ, മിനിമം ലോജിക്കോ ഇല്ലാത്ത, അന്വേഷണമേ സാധ്യമല്ലാത്ത ആരോപണങ്ങളാണ് ഇതുവരെ നമ്മൾ കേട്ടത്. ഇതിൽ സരിത്തില്ല, സന്ദീപില്ല തെളിവു നൽകാൻ പാകത്തിൽ ഒരു നന്ദകുമാർ പോലുമില്ല ഈ കഥയിൽ. എല്ലാം ഹൈക്ലാസ് ... ഷേക്ക്, കൗൺസൽ ജനറൽ പിന്നെ സി എം. സ്വർണ്ണം വന്നത് പ്രസക്ത മേയല്ലന്ന് മന്ത്രി ആണയിട്ടും പറയുന്നു. ഈ കഥയ്ക്ക് വെള്ളിയാഴ്ചയ്ക്കപ്പുറം തുടർച്ചയുണ്ടോയെന്ന് കാത്തിരുന്ന് കാണാം?
https://www.facebook.com/Malayalivartha
























