വീട്ടിൽ ട്യൂഷനുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് പ്രധാനാദ്ധ്യാപകൻ; ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകനായ കെ.പി.വി. സതീഷ് കുമാറിന് 7 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് പോക്സോ അതിവേഗ കോടതി

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ വിധി പ്രഖ്യാപിച്ച് കോടതി. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചതായി റിപ്പോർട്ട്. വീട്ടിൽ ട്യൂഷനുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച, തളിപ്പറമ്പ് ചിറവക്ക് സ്വദേശി കെ.പി.വി. സതീഷ് കുമാറിനെയാണ്, 7 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി വിധിച്ചിരിക്കുന്നത്.
കണ്ണൂർ മേഖലയിലെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകനായ സതീഷ് കുമാർ സ്വന്തം വീട്ടിൽ നടത്തിവരുന്ന ട്യൂഷൻ സെന്ററിൽവച്ച്, പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി. 2017 ഓഗസ്റ്റ് 20നാണ് സംഭവം നടന്നതായി റിപ്പോർട്ടിൽ പറയുന്നത്. ട്യൂഷൻ കഴിഞ്ഞു പെൺകുട്ടി വീട്ടിലേക്കു പോകാൻ തുടങ്ങുമ്പോൾ തന്നെ സതീഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിക്കുകയും ദേഹത്ത് തടവുകയും ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി നല്കുകയുണ്ടായി. കേസിൽ അറസ്റ്റിലായ സതീഷ് കുമാറിനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























