ജലീലിനെ പറപ്പിച്ച് സ്വപ്ന... കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു... അടുത്ത രണ്ട് കുറ്റി തെറിച്ചു... മുംബൈ ബിനാമി; ഒപ്പം കൈക്കൂലി... ശ്രീരാമകൃഷ്ണൻ കൈക്കൂലി നൽകി; ജലീലിനെതിരെ ആരോപണം

ആദ്യം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയാണ് സ്വർണകള്ളക്കടത്ത് കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചതെങ്കിൽ ഇപ്പോൾ കൂട്ടത്തിൽ മറ്റ് രണ്ട് വിക്കറ്റുകളും തെറിച്ചിരിക്കുകയാണ്. കെ. ടി. ജലീലിനേയും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനേയും പറ്റിയാണ് ഇപ്പോൾ അതീവ ഗുരുതരമായി ചില വെളിപ്പെടുത്തലുകൾ അവർ നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ പലതവണ ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴിക്ക് മുമ്പ് സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവരുന്നത്.
എന്തായാലും സ്വപ്നയ്ക്കെതിരെ കേസ് കൊടുത്ത ജലീലിന് വമ്പൻ പണിയാണ് ഇപ്പോൾ സ്വപ്ന കരുതി വച്ചിരിക്കുന്നത്. ഒരു പക്ഷേ ഇക്കാര്യങ്ങൾ വെളിപ്പെടുത്തും എന്ന് ഭയന്ന് കൊണ്ടാവും ആദ്യം കേസ് കൊടുത്തത് എന്ന് തന്നെയാണ് സംശയിക്കേണ്ടത്. എന്തായാലാും ചാട്ടുളി പോലെ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ആഞ്ഞടിക്കുകയാണ്.
മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ,കെടി ജലീൽ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലുള്ളത്. ആദ്യം സത്യവാങ്മൂലത്തിൽ മുൻമന്ത്രി കെ. ടി. ജലീലിനെതിരെയാണ് പരാമർശം നടത്തിയിരിക്കുന്നത്. ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ ജലീൽ സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിനെ സ്വാധീനിച്ചുവെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
കോൺസൽ ജനറലുമായി ജലീലിന് അടുത്ത ബന്ധമുണ്ടെന്നും ഇവർ തമ്മിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും സ്വപ്ന ആരോപിക്കുന്നു. '17 ടൺ ഈന്തപ്പഴം കേരളത്തിലെത്തിച്ചു. ഇതിലെ ചില പെട്ടികൾക്ക് അസാധാരണ തൂക്കമുണ്ടായിരുന്നു. ഇറക്കുമതി ചെയ്ത ചില പെട്ടികൾ പിന്നീട് കാണാതായി.'-എന്നും ആരോപിക്കുന്നു. ഈ പെട്ടികളിൽ എന്തായിരിക്കാം എന്നുള്ള ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
'ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യർ ജലീലിന്റെ ബിനാമിയാണ് എന്നുള്ള ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ്. മുംബയ് ആസ്ഥാനമായിട്ടാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. ബിനാമി സഹായത്തോടെ ഖുറാൻ കൊണ്ടു വന്നു. ഖുറാൻ കൊണ്ടു വന്നത് പുറത്തെ കോൺസുലേറ്റ് വഴി. നടപടി കേരളത്തിൽ ചെയ്തത് പോലെ സംശയാസ്പദമാണ്' എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
കേരളത്തിലേക്ക് കോൺസുലേറ്റ് വഴി ഈന്തപ്പഴവും ഖുറാനുമൊക്കെ കൊണ്ടുവന്നതുപോലെ സംസ്ഥാനത്തിന് പുറത്തുള്ള മറ്റ് കോൺസുലേറ്റുകൾ വഴി കെ ടി ജലീലിൽ മാധവൻ വാര്യരുടെ സഹായത്തോടെ പലതരത്തിലുള്ള കൺസൈൻമെന്റുകൾ എത്തിച്ചിട്ടുണ്ടെന്ന് സ്വപ്‌ന ആരോപിച്ചു.
അത്തരം കൺസൈൻമെന്റുകൾ കൂടുതലായി കേരളത്തിലേക്ക് കൊണ്ടുവരാൻ കോൺസുൽ ജനറലുമായി ജലീൽ ചർച്ച നടത്തിയെന്നും അക്കാര്യം കോൺസുൽ ജനറൽ തന്നോടു പറഞ്ഞതായും സ്വപ്ന അവകാശപ്പെടുന്നു. ശ്രീരാമകൃഷ്ണൻ ബാഗിലാണ് കോൺസുൽ ജനറലിന് പണം കൈമാറിയത്. തുടർന്ന് പണം കൈമാറിയശേഷം ഈ ബാഗ് സരിത്ത് കൊണ്ടുപോയി.
സരിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റംസ് ഇത്തരത്തിലൊരു ബാഗ് പിടിച്ചെടുത്തിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. അതോടൊപ്പം, ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.
സത്യവാങ്മൂലത്തിൽ മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെയും പരാമർശമുണ്ട്. ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ ഇടപെട്ട് അതിന് അവസരമൊരുക്കി. മിഡിൽ ഈസ്റ്റ് കോളേജിന് ഭൂമിക്കു വേണ്ടിയായിരുന്നു കൂടിക്കാഴ്ച.
സുഹൃത്തുക്കൾ നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‌ന ആരോപിക്കുന്നു. ഇതിനായി ഷാർജയിൽ വച്ച് ഭരണാധികാരിയെ കണ്ടുവെന്നും ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറലിന് കൈക്കൂലി നൽകിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇടപാടിനായിട്ടാണ് ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകി. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏൽപിച്ചത്. പണം കോൺസൽ ജനറലിന് നൽകിയ ശേഷം ബാഗ് സരിത്ത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു എന്നുമാണ് പരാമർശം.
അതേസമയം, സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിന്റെയും രഹസ്യ മൊഴിയുടെയും പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്കെതിരെയുള്ള രഹസ്യമൊഴിയുടെ പകർപ്പാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ഇന്നലെ മുഖ്യനേയും മകൾ വീണയേയും വിറപ്പിച്ച വെളിപ്പെടുത്തലുകളാണ് സ്വപ്ന നടത്തിയത്. പിണറായിയുടെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തി. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.
2017-ല്‍ ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാര്‍ജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഷാര്‍ജയില്‍ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്.
എന്നാല്‍ ഷാര്‍ജയില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പറയുന്നു. സ്വപ്ന ക്ലിഫ് ഹൗസിൽ ഔദ്യോഗിക കാര്യത്തിന് മാത്രമാണ് എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഇത് സ്ഥിരീകരിക്കുന്നതിന് 2020 ഒക്ടോബർ 13നു നടന്ന വാർത്താ സമ്മേളനത്തിന്റെ വിഡിയോ പുറത്തുവിട്ടിരുന്നു. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവർ അന്നു വന്നതെന്നും ആ നിലയ്ക്കാണ് അവരെ പരിചയമെന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























