മരുമോനെ കത്തിമുനയിൽ നിർത്തിയപ്പോൾ അമ്മാവൻ വിരണ്ടു! ദാ കിടക്കണ് മിന്നൽ പിണറായി... എസ്.ഡി.പി ഐക്ക് മുന്നിൽ! ഇതിലും ഭേദം കളഞ്ഞിട്ട് പോണതാണ്....

പ്രവാചകനിന്ദ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പള്ളികളില്‍ ജുമുഅ പ്രഭാഷണങ്ങളില്‍ വിദ്വേഷം അരുതെന്ന് കാട്ടി നോട്ടീസ് നല്‍കിയ ഇൻസ്പെക്ടർക്കെതിരെ കേരള സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ ദുരൂഹം. ഉന്നത പോലീസുദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു സി ഐ നോട്ടീസ് നൽകിയത്. എന്നാൽ എസ്.ഡി.പി ഐ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തു വന്നതോടെയാണ് സർക്കാർ കാലുമാറിയത്. ഫലത്തിൽ എസ് ഡി പി ഐ സർക്കാരിനെ മുൾമുനയിൽ നിർത്തിയാണ് നോട്ടീസ് കൊടുത്ത സി ഐ യെ സ്ഥലം മാറ്റിയത്.
രാജ്യ തലസ്ഥാനത്തെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കേരള സർക്കാർ പ്രവർത്തിച്ചത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിലാണ് നടപടികൾ വേഗത്തിലായത്. മുഖ്യമന്ത്രി പോലും അറിയുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിറക്കി പോലീസ് നടപടിയെ അപലപിച്ചത്.
ബുധനാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ മന്ത്രി റിയാസിൻ്റെ ശ്രദ്ധയിലെത്തിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചത്. മുസ്ലീം ലീഗിലെ ചില നേതാക്കളും ഇക്കാര്യം മന്ത്രിയെ അറിയിച്ചു. വളരെ പെട്ടെന്നാണ് ഭരണനേത്യത്വം അനങ്ങിയത്. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നപ്പോൾ നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് ഇക്കാര്യത്തിലും ഉണ്ടായത്.
പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാജ്യത്ത് കത്തി നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങൾ ദേശീയ മാധ്യമങ്ങൾ വരെ ശ്രദ്ധിച്ചു എന്നതാണ് രസകരമായ കാര്യം. മുഖ്യമന്ത്രി ഡി ജി പി യെ നേരിട്ട് വിളിച്ചു വരുത്തിയെന്നാണ് വിവരം. ഇത്തരം നടപടികൾ തെറ്റാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചില ഉദ്യോഗസ്ഥരെ ഇക്കാര്യം കോ ഓർഡിനേറ്റ് ചെയ്യാൻ നിയോഗിച്ചു എന്നാണ് സൂചന.
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസാണ് പ്രദേശത്തെ ഏതാനും പള്ളികള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്. പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. മയ്യില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്. ഇദ്ദേഹത്തെ ബുധനാഴ്ച രാത്രിയാണ് സ്ഥലം മാറ്റിയത്.
ഇത്തരമൊരു നോട്ടീസ് നൽകിയ സാഹചര്യം വ്യക്തമല്ല. കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അനുവാദമില്ലാതെ ഒരു എസ്എച്ച് ഒക്ക് ഇത്തരമൊരു ഉത്തരവ് നൽകാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. പോലീസിലാണ് ഏറ്റവും കർശനമായ അച്ചടക്കം നിലനിൽക്കുന്നത്. ഏതു കാര്യം ചെയ്യുമ്പോഴും അവർക്ക് മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങണം.
കണ്ണൂർ ജില്ലയിൽ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നത് എം.വി ജയരാജനാണ്. മയ്യിൽ സി പി എം ഭൂരിപക്ഷമുള്ള സ്ഥലമാണ്. പി ശശിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പോലീസിനെ നിയന്ത്രിക്കുന്നത്. മയ്യിൽ എസ്.എച്ച്.ഒ.ബിജു പ്രകാശിനെ നിയമിച്ചിട്ടുള്ളത് സി പി എം ആണ്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ വൈകിയത്.
നോട്ടീസിനെതിരേ സുന്നി യുവജന സംഘം അടക്കം സംഘടനകള്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ കണ്ണൂര്‍ കമ്മിഷണര്‍ വിഷയത്തില്‍ ഇടപെട്ടു. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ കൊണ്ട് നോട്ടീസ് നല്‍കിയത് വീഴ്ചയാണെന്ന് സമ്മതിപ്പിക്കുകയായിരുന്നു. മയ്യില്‍ എസ്എച്ച്ഒ ബിജു പ്രകാശിനെ കൊണ്ടാണ് താന്‍ ഇത്തരത്തിലൊരു നോട്ടീസ് നല്‍കിയത് വീഴ്ചയാണെന്ന് പറയിപ്പിച്ചത്.
മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നല്‍കിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യില്‍ എസ്എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്. മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയില്‍ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് മയ്യിൽ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിൽ മേലുദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണമാണ് താൻ പ്രവർത്തിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നു തന്നെ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. പ്രവാചകനിന്ദ രാജ്യാന്തര വിവാദമായി വളർന്നതോടെയാണ് വിവിധ സർക്കാരുകൾ പള്ളികളിൽ നടക്കുന്ന ജുമാ നമസ്കാരങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജുമാ നമസ്കാരത്തിൽ പ്രവാചകനിന്ദക്കെതിരെ പ്രഭാഷണങ്ങളുണ്ടായിരുന്നു എന്നാണ് സംസ്ഥാന സർക്കാരിൻ്റെ
രഹസ്യാന്വേഷണ വിഭാഗം നൽകുന്ന റിപ്പോർട്ട്. ഇതിൻെറ അടിസ്ഥാനത്തിലാണ് പള്ളികളെ നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയത്. ജില്ലാ പോലീസ് മേധാവിമാരാണ് ഇത്തരമൊരു നിർദ്ദേശം തങ്ങൾക്ക് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ഇതിൽ സർക്കാരിന് ഒരു പങ്കുമില്ലെന്ന് എല്ലാവരെയും അറിയിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മയ്യിൽ ഇൻസ്പെക്ടർ സർക്കാരിൻ്റെ കഷ്ടകാലത്തിന് എല്ലാം തുറന്നു പറഞ്ഞു. ഇക്കാര്യം പുറത്തു പോവുകയും ചെയ്തു.
എന്നാൽ തനിക്ക് ഇത് സംബന്ധിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഇത്തരത്തിൽ ഒന്നും നടക്കില്ല. സംസ്ഥാന പൊലീസ് മേധാവി അറിയാതെ ജില്ലാ പോലീസ് മേധാവിക്ക് യാതൊന്നും ചെയ്യാനാവില്ല എന്നതാണ് സത്യം . സർക്കാരിൻ്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ ഉത്തരവാണ് താൻ നടപിലാക്കിയതെന്ന് കണ്ണൂർ ജില്ലാപോലീസ് മേധാവി സർക്കാരിനെ അറിയിച്ചതായി സൂചനയുണ്ട്. ഏതായാലും സർക്കാർ ഇതിൽ പ്രതികരിച്ചിട്ടില്ല.
സാമുദായിക വിഷയങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം നിരീക്ഷണങ്ങൾ സ്പഷ്യൽ ബ്രാഞ്ച് നടത്താറുണ്ടെന്നും ഇതിൽ പുതുമയൊന്നുമില്ലെന്നും പോലീസിലെ ഉന്നതർ പറയുന്നു. സി പി എം ഇക്കാര്യത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസും സർക്കാരിനെതിരെ രംഗത്തെത്തി. എല്ലാം പോലീസിൻ്റെ തലയിൽ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഏതായാലും എസ്.ഡി പി ഐ യെ വിരട്ടാൻ സർക്കാർ തയ്യാറല്ല. ഏതായാലും പിണറായിയുടെ നീക്കങ്ങൾ കണ്ട് കേന്ദ്ര സർക്കാർ അന്തം വിടുകയാണ്.
https://www.facebook.com/Malayalivartha
























