ക്രൈംബ്രാഞ്ചിനെ നിലത്തടിച്ച് കോടതി... സ്വപ്നയെ പൂട്ടാനിറങ്ങി പെട്ടു! ആ പൂതി മനസ്സിൽ വച്ചാമതി... ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ ഏജന്‍സിയല്ല!

സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി. മൊഴി പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ നിരീക്ഷണം നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഉത്തരവിനായി കോടതി മാറ്റിവെച്ചു.
സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകര്‍പ്പ് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായ എന്ത് അവകാശമാണുള്ളതെന്ന് കോടതിയുടെ ചോദിച്ചു.
സ്വപ്‌ന രഹസ്യമൊഴി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണത്തിന് മൊഴി പകര്‍പ്പ് അനിവാര്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്ന് സ്വപ്നയുടെ അഭിഭാഷകനും വാദിച്ചു. രഹസ്യമൊഴി എങ്ങനെയെങ്കിലും വാങ്ങിയെടുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും ക്രൈംബ്രാഞ്ച് അപേക്ഷയ്‌ക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വാദിച്ചു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിലാണ് രഹസ്യമൊഴി നൽകിയിരിക്കുന്നത്.
ഈ കേസിലെ അന്വേഷണ ഏജൻസി ഇ ഡിയാണ്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിൽ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നതെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡിയാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
ഇതേ വാദം തന്നെയാണ് ഇ.ഡി.യുടെ അഭിഭാഷകനും കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും ഇ.ഡി.യുടെ അഭിഭാഷകന്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ അഭിഭാഷകനും സ്വപ്‌നയുടെ അഭിഭാഷകനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്.
അതിനിടെ, കേന്ദ്രസേനയുടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്‌ന സമര്‍പ്പിച്ച ഹര്‍ജി ജൂണ്‍ 22-ലേക്ക് മാറ്റിവെച്ചു. സ്വപ്‌നയുടെ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു ഇ.ഡി. അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയെ അറിയിച്ചത്. വിഷയത്തില്‍ ഇ.ഡി. ആസ്ഥാനത്തു നിന്നുള്ള മറുപടി ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 22-ലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha






















