വീടുകളിൽ തുളസിത്തറക്കുള്ള സ്ഥാനം

നന്നായി സൂര്യപ്രകാശം കിട്ടുന്നയിടത്ത് കിഴക്കുവശത്ത്‌നിന്നുള്ള വാതിലിനു നേര്‍ക്ക് വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കുവാന്‍.വീട്ടിലെ തറയുയരത്തിനേക്കാള്‍ തുളസിതറ താഴരുത്. നിശ്ചിത വലുപ്പത്തില്‍ തുളസിത്തറ നിര്‍മ്മിക്കണം..തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസിയാണ് ഉത്തമം.വീടിന്ടെ കിഴക്കുവശത്ത് ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത് . തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്ടെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തു വിദ്യാ വിദഗ്ദ്ധന്ടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.
തുളസിത്തറകൾ പണിയുന്നതിന് വാസ്തു പരമായ ചിലകാരണങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥാനം തെറ്റിയ തുളാസിത്തറകൾ വീടിന് ദോഷകരമാണ്. വീട്ടിൽ നിന്നും.തുളസിത്തറയുടെ മധ്യത്തിലേക്കുള്ള ദൂരം അളന്ന് തിട്ടപ്പെടുത്തിവേണം തുളസിത്തറ പണിയാൻ. തുളസിത്തറയുടെ ഉയരം വീടിന്റെ തറ ഉയരത്തേക്കാൾ താഴ്ന്നിരിക്കണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത് .
https://www.facebook.com/Malayalivartha