കാവ്യ പെരുംകള്ളി; ക്രൈംബ്രാഞ്ച്... അമ്മ ശ്യാമളയും കുടുങ്ങി? കല്യാണത്തിന് മുന്നേ ദിലീപിനെ വിളിച്ചത് ആ സിമ്മിൽ നിന്നും! കുടുംബത്തെ മുഴവൻ തൂക്കി ക്രൈംബ്രാഞ്ച്

ക്വട്ടേഷൻ ലഭിച്ച പ്രകാരം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ സംഘം നടൻ ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, അമ്മ ശ്യാമളയേയും ദിലീപിന്റെ സഹോദരി സബിതയേയും ചോദ്യം ചെയ്തു. സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്നതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ ചോദ്യം ചെയ്യൽ രണ്ടു മണിക്കൂർ നീണ്ടു. വധഗൂഢാലോചന കേസിലെ മൂന്നാം പ്രതി ടി. എൻ. സുരാജിന്റെ ഭാര്യയാണ് സബിത.
നോട്ടീസ് നൽകിയശേഷം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇരുവരെയും ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാറിന് സ്ഥിരമായി വിളിയെത്തിയിരുന്ന നമ്പർ ശ്യാമളയുടെ പേരിലാണെന്ന് വ്യക്തമായിരുന്നു. കാവ്യയുടെ അമ്മ ശ്യാമള മാധവന്റെ പേരിലാണു ഈ സിം കാർഡ്. കാവ്യ ഈ സിം ഉപയോഗിച്ചിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിലാണ് അന്വേഷണ സംഘം വിശദീകരണം തേടിയത്.
എന്നാൽ ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറിൽ സ്വകാര്യ ബാങ്കിൽ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛൻ മാധവന്റെ സഹായത്തോടെയാണ് കാവ്യ ഇതിലെ ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നതെന്ന് അന്വേഷണസംഘം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ട് മൊഴിയെടുത്തത്.
ഈ സിം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു കാവ്യയുടെ മൊഴി. കാവ്യ കള്ളം പറയുകയാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നത്. കാവ്യയ്ക്ക് സംഭവത്തിൽ പങ്കുള്ളതായി സൂചന നൽകി സുരാജും ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായുള്ള ശബ്ദരേഖ നേരത്തേ പുറത്തു വന്നിരുന്നു. ഇതിന് ഇടയാക്കിയ സാഹചര്യം അറിയാനും മറ്റു മൊഴികളിൽ വ്യക്തത വരുത്താനുമാണ് സബിതയെ ചോദ്യം ചെയ്തത്. കാവ്യ, സുരാജ്, ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. പ്രതിഭാഗത്തിന്റെ വാദം കൂടി അറിയാനാണിത്. ഹാഷ് വാല്യു മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ഹർജിക്കാർ അറിയിക്കണം. ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടിയാൽ ദിലീപിന്റെ ഭാഗം കേൾക്കാമെന്നും കോടതി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ രേഖയിൽ തിരിമറി നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പ്രയോജനം പ്രതിക്കു ലഭിക്കുമോയെന്ന് കോടതി ചോദിച്ചു.
ഹാജരാക്കിയ രേഖയിൽ കോടതിക്കാണ് അധികാരം. ഹർജിയിൽ പ്രതിഭാഗത്തെ കക്ഷി ചേർക്കുന്നതിൽ പ്രോസിക്യൂഷന്‍ താല്പര്യക്കുറവ് എന്താണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ ചോദിച്ചു. ഇവയിൽ വിശദമായ മറുപടി നൽകാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
ഈ വിഷയത്തിൽ ക്രൈംബ്രാഞ്ചിന്റെ ഹർജിയിലും അതിജീവിതയുടെ ഹർജിയിലും ഒരേ നിലപാടാണുള്ളത്. ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായം ലഭിക്കേണ്ടതുണ്ട്. കോടതിക്ക് കൃത്യമായ ചിത്രം ലഭിക്കണം. ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടിയാൽ ദിലീപിന്റെ ഭാഗം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്നു സൂചിപ്പിക്കുന്ന ഹാഷ് വാല്യു മാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ഫൊറൻസിക് പരിശോധന നടത്തണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണു ഹർജി നൽകിയത്.
അന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിതയായ നടിയും ഹർജി നൽകിയിട്ടുണ്ട്. രണ്ടു ഹർജികളും ഒന്നിച്ചു പരിഗണിക്കാമെന്നു കോടതി പറഞ്ഞു. നേരത്തെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു.
കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ബാലചന്ദ്ര കുമാര്‍ ഹാജരാക്കിയ സംഭാഷണം റെക്കോഡ് ചെയ്ത തീയതി കണ്ടെത്തിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അന്തിമവാദം 18-ന് നടക്കും. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ചൊവ്വാഴ്ച നടന്നു.
ഫോണിലെ പഴയ ഫയലുകള്‍ നീക്കം ചെയ്യുന്നതിന് ബോധപൂര്‍വമായ ശ്രമം നടത്തി. തുടര്‍ച്ചയായി വീഡിയോ അയയ്ക്കുകയും ഡിലീറ്റ് ചെയ്യുകയുമാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതും ഗൗരവത്തോടെ കാണണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















