കൊടിമരം നശിപ്പിക്കുന്നത് തടഞ്ഞു... എസ്ഐയെ തലയ്ക്കടിച്ചിട്ട് ഡിവൈഎഫ്ഐ പ്രവർത്തകൻ.... പൂന്തുറ എസ്‌ഐ വിമൽ കുമാറിനെയാണ് ആക്രമിച്ചത്

മുഖ്യമന്ത്രിക്കെതിരായ സമരങ്ങളിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിനിടെ എസ്.ഐയ്ക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനം. ഡിവൈഎഫ്ഐ പ്രകടനത്തിനിടെ ഐഎൻടിയുസിയുടെ കൊടിമരം തകർക്കുന്നതു തടഞ്ഞ എസ്ഐയെ പ്രവർത്തകൻ തലയ്ക്കടിച്ചു. ബോധരഹിതനായി വീണ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടോടെ അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപമുണ്ടായ സംഭവത്തിൽ പൂന്തുറ എസ്ഐ വിമൽകുമാറിനാണു പരുക്ക്. ഡിവൈഎഫ്ഐ പ്രവർത്തകരിൽ ഒരാൾ കൊടി കെട്ടിയ കമ്പു കൊണ്ട് എസ്ഐയുടെ തലയ്ക്കു പിന്നിൽ ആഞ്ഞടിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ അമ്പലത്തറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. പൂന്തുറ ഭാഗത്തു നിന്നു വന്ന പ്രകടനം ഹൈവേയിലേക്കു കടക്കുന്നതിനിടെ, ഈ ഭാഗത്തു സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡുകളും കൊടികളും പ്രവർത്തകർ തകർത്തു. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരും തടിച്ചു കൂടിയിരുന്നു. ഐഎൻടിയുസിയുടെ കൊടിമരം തകർക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചപ്പോൾ സംഘർഷ സാധ്യത കണക്കിലെടുത്ത് എസ്ഐ തടഞ്ഞു.
പ്രകടനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാക്കളുമായി അനുനയത്തിനു ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാൾ എസ്ഐയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഏറെ നേരം ബോധരഹിതനായി നിലത്തു കിടന്ന എസ്ഐയെ മറ്റു പൊലീസുകാർ ചേർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വിമൽകുമാർ നീരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നശിപ്പിച്ച കൊടികൾ തിരികെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാത്രി കോൺഗ്രസ് പ്രവർത്തകർ പൂന്തുറ സ്റ്റേഷനു മുന്നിൽ തടിച്ചു കൂടി. ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി. കെ. പൃഥ്വിരാജ് ഇക്കാര്യം സംസാരിച്ചെങ്കിലും ഇടതു നേതാക്കൾ വഴങ്ങിയില്ല. ഇതിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിന്റെ കൊടികൾ നശിപ്പിച്ചു. പരുക്കേറ്റ എസ്ഐയുടെ മൊഴി രേഖപ്പെടുത്തി. വധശ്രമം, ഔദ്യോഗിക കൃത്യ നിർവഹണത്തിനു തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരിക്കും കേസ് റജിസ്റ്റർ ചെയ്യുകയെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രകടനത്തിനിടെയും പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായി. എസ്‌ഐ വി എല്‍ ഷിജുവിനാണ് കോണ്‍ഗ്രസ് പ്രകടനത്തിനിടെ പരുക്കേറ്റത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധം കനക്കുകയാണ്.
തിരുവനന്തപുരത്ത് നടന്ന യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവര്‍ത്തകര്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു. ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന് തലയ്ക്ക് സാരമായി പരുക്കേറ്റു. കനത്ത മഴയ്ക്കിടെയിലാണ് പ്രതിഷേധം. എന്നാല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊച്ചി മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം നടന്നു.
https://www.facebook.com/Malayalivartha






















