ചന്ദ്രബോസ് വധം: ഹരീഷ് സാല്‍വെ ഹാജരാകില്ല

ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകില്ല. അദ്ദേഹത്തിന് പകരം അഡ്വ.ഗോപാല്‍ സുബ്രഹ്മണ്യം ഹാജരാകും. കേസില്‍ നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നത്തെ 16-ാമത്തെ കേസായാണ് നിസാമിന്റെ അപേക്ഷ കോടതി പരിഗണിക്കുക. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരാകുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























