പിണറായി സര്‍ക്കാരിനെ വലിച്ചുകീറിയും ശപിച്ചും 300 കുടുംബങ്ങള്‍!! നമ്മുടെ മുഖ്യന് മുന്നില്‍ നിയമങ്ങള്‍ക്ക് പുല്ലുവില? കൊടുംചതി പുറത്ത്..

കെഎസ്ആര്‍ടിസിയില്‍ നിന്ന് വീണ്ടും ചതിയുടെ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നമുക്കറിയാം രാപ്പകല്‍ അധ്വാനിച്ചിട്ടും ശമ്പളം നല്‍കാത്തതിന്റെ പേരില്‍ ഇപ്പോള്‍ ജീവനക്കാര്‍ സമരമുഖത്താണ്. അതിനിടയിലാണ് മറ്റൊരു വിഭാഗം ആളുകള്‍ കൂടി കെഎസ്ആര്‍ടിസിയെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത്.
കെഎസ്ആര്‍ടിസിയില്‍ ജോലിക്കാരായിരുന്നവരുടെ ആശ്രിതരുടെ നിയമനമാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്. ആശ്രിത നിയമനം സര്‍ക്കാര്‍ മരവിപ്പിച്ചതോടെ ഏകദേശം 300ഓളം കുടുംബങ്ങളാണ് കഷ്ടത്തിലായത്.
സര്‍വീസിലിരിക്കെ ഒരാള്‍ മരിച്ചാല്‍ അയാളുടെ ആശ്രിതര്‍ക്ക് ആറ് മാസത്തിനകം ജോലി നല്‍കണം എന്നതാണ് നിയമം.. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കെഎസ്ആര്‍ടിസിയില്‍ ആശ്രിത നിയമന പദ്ധതിയുമുണ്ട്. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല എന്ന ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. അതായത്, കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇപ്രകാരമുള്ള നിയമനങ്ങള്‍ നടക്കുന്നില്ല. ഇതോടെ സര്‍വീസിലിരിക്കെ മരിച്ച 300 ഓളം ജീവനക്കാരുടെ കുടുംബങ്ങള്‍ ഇരുട്ടിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തരത്തില്‍ ദാരിദ്രത്തിന്റെ വക്കില്‍ നിക്കുന്ന ഒരുപാട് ആളുകളാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. അവരില്‍ ചെറുപ്രായത്തില്‍ വിധവകളായവരും പ്രായമായ മാതാപിതാക്കളുള്ളവരും കൈകുഞ്ഞുങ്ങളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നവരും ഉണ്ട്. ഇവരയൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണോ?
അതേസമയം ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചില നീക്കുപോക്കുകള്‍ നേരത്തെ നടത്തിയിരുന്നു അതായത്, സര്‍വ്വീസില്‍ കയറാന്‍ യോഗ്യതയുള്ളവരെ നോക്കി 231 പേരുടെ പട്ടിക തയ്യാറാക്കുകയും പിശകുകള്‍ കാരണം അത് തിരുത്താനായി 24 അപേക്ഷകള്‍ മാറ്റി വക്കുകയും ചെയ്തിരുന്നു. പ്രതീക്ഷകള്‍ നല്‍കുന്ന ഈ നടപടികളും പാതി വഴിയില്‍ നിലക്കുകയാണ് ഉണ്ടായത്. നടപടികള്‍ നടന്നെങ്കിലും നിയമനം മാത്രം നടക്കുന്നില്ല എന്നതാണ് സത്യം.
അതേസമയം സുശീല്‍ ഖന്ന ശുപാര്‍ശ അനുസരിച്ച് ബസ്സുകളും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി 2017 മുതല്‍ കെഎസ്ആര്‍ടിസിയില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നില്ല. ആശ്രിത നയമനം മരവിപ്പിച്ചതും അതിന്റെ ഭആഗമായിട്ടാണെന്നാണ് സൂചന. അപേക്ഷ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ പലരും അസ്വസ്ഥരാണ് കാത്തിരുന്ന് പലര്‍ക്കും പ്രായപരിധി കഴിഞ്ഞെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ദേശീയ പെന്‍ഷന്‍ പദ്ധതില്‍ ചേര്‍ന്നിരുന്ന പലര്‍ക്കും ആ പണം പോലും കിട്ടുന്നില്ല.
മാത്രമല്ല ആശ്രിത നിയമനത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് ഗതാഗത മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയതെങ്കിലും മാസങ്ങള്‍ ഏറെകഴിഞ്ഞിട്ടും തീരുമാനമുണ്ടായിട്ടില്ല.
നിലവില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി കാരണം ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുകയാണ്.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം എല്ലാ മാസവും അഞ്ചിന് മുന്‍പ് നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ നേതാക്കള്‍ റിലേ നിരാഹാര സമരവും തുടങ്ങിയിരുന്നു. ശമ്പളം നല്‍കുന്നതിന് പുറമെ സ്വിഫ്റ്റ് കമ്പനി പിന്‍വലിക്കുക, ശമ്പള കരാര്‍ പൂര്‍ണമായി നടപ്പാക്കുക, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.
അതിനിടെ ആശ്രിത നിയമനവും അവതാളത്തിലായതോടെ കെഎസ്ആര്‍ടിസിയുടെ പ്രതിച്ഛായ തന്നെ മാറി മറിഞ്ഞു. മരിച്ച ജീവനക്കാരോടുള്ള അനാദരവും ക്രൂരതയും കൂടിയായാണ് സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തിയെ എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha






















