സ്വദേശം രാജസ്ഥാൻ, മലയാളം അധ്യാപികയാകാൻ ആഗ്രഹം, ആദ്യപടിയായി മലയാളത്തിൽ പത്താംതരം എഴുതി ജയിച്ച സന്തോഷത്തിൽ ഖുഷി എന്ന രാജസ്ഥാനി പെൺകുട്ടി...!

നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വന്ന് പണിയെടുക്കുന്നുണ്ട്. മിക്കവരും ഒറ്റക്കാണ് എത്തുന്നതെങ്കിലും ചിലർ ഒപ്പം കുടുംബത്തേയും കൂട്ടാറുണ്ട്. ഇവരുടെ മക്കൾ നമ്മുടെ സർക്കാർ സ്കൂളിൽ ചേർന്നാണ് പഠിക്കുന്നത്. മലയാളം ഒരു വിഷയമായി പഠിക്കേണ്ടതായി വരുന്നുണ്ടെങ്കിലും അവർ അത് താത്പര്യത്തോട് കൂടി പഠിക്കാറുണ്ട്.
അത്തരത്തിൽ മാതൃഭാഷ മറ്റൊന്നാണെങ്കിലുംമലയാളത്തിൽ പത്താംതരം എഴുതി സന്തോഷത്തിലാണ് കാസർഗോഡ് വെള്ളിക്കോത്ത് താമസമാക്കിയ രാജസ്ഥാനി പെൺകുട്ടി. തീർന്നില്ല ഇനി തനിക്ക് പഠിച്ച് ഒരു മലയാളം അധ്യാപികയാകണമെന്നാണ് ആഗ്രഹമെന്നാണ് ഖുഷി എന്ന ഈ പെൺകുട്ടിയുടെ ആഗ്രഹം.
വാടകവീട്ടിലെ പൊറുതിക്കിടയിലും തെറ്റില്ലാത്ത വിജയം നേടാൻ ഖുഷിക്ക് സാധിച്ചു.രണ്ട് പതിറ്റാണ്ട് മുൻപാണ് ഖുഷിയുടെ കുടുംബം കേരളത്തിലേക്ക് എത്തിയത്. പിന്നെ എല്ലാം ഇനിടെ തന്നെയായിരുന്നു. ഖുഷിയും സഹോദരങ്ങളും ജനിച്ചുവളർന്നതും ഇതുവരെയുള്ള പഠനവും ഇവിടെതന്നെയായിരുന്നു.
അച്ഛൻ മുകേഷ് വർമ തിരക്കുള്ള ഒരു മാർബിൾ തൊഴിലാളിയായിരുന്നു. അമ്മ പൂജാ വർമ ആണ്. ഇവർ വീട്ടിൽ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്.എന്നാൽ ഇവരുട അച്ഛൻ അസുഖ ചികിത്സയ്ക്കായി മൂന്നുവർഷം മുൻപ് രാജസ്ഥാനിലേക്ക് പോയ അച്ഛൻ പിന്നീട് തിരിച്ചെത്തിയില്ല.
കുടുംബത്തിന്റെ ഏക അത്താണി ഒരു സുപ്രഭാത്തിൽ പോയത് കടുത്ത വെല്ലുവിളിയായി.അമ്മ പൂജാ വർമ തയ്യൽജോലിയും മറ്റും ചെയ്താണ് കുടുംബചെലവും പറക്കമുറ്റാത്ത ഏഴുകുട്ടികളുടെ പഠനവും നടത്തുന്നത്. സാമൂഹിക-സന്നദ്ധപ്രവർത്തകരുടെ സഹായവുമുണ്ടായി.എന്നാൽ ഖുഷി പത്താംതരം ജയിച്ചതോടെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മകളുടെ തുടർപഠനത്തിന് ഒരുവഴി തുറന്നുവരുമെന്നുള്ള പ്രതീക്ഷയിലാണ് ഖുഷിയുടെ അമ്മ.
https://www.facebook.com/Malayalivartha






















