ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റ് ഇട്ട കേസില്‍ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണനയില്‍

ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റ് ഇട്ട കേസില്‍ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണനയില്‍.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് കൃഷ്ണ രാജിനെതിരെ സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. മതനിന്ദ വകുപ്പ് ചേര്‍ത്താണ് കേസ്. എന്നാല്‍ സ്വപ്ന സുരേഷിന് വേണ്ടി കോടതിയില്‍ ഹാജരായതിനുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നാണ് അഭിഭാഷകന്റെ വാദം.
മതപരമായ നിന്ദ നടത്തിയിട്ടില്ലെന്നും സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ച ചിത്രമാണ് താന്‍ പോസ്റ്റ് ചെയ്തതെന്നും അഡ്വ. കൃഷ്ണ രാജ് മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കി്. കേസ് ദുരുദ്ദേശപരമാണെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അറസ്റ്റിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും അഡ്വക്കേറ്റ് ആവശ്യപ്പെടുന്നു.
" a
https://www.facebook.com/Malayalivartha






















