ആക്രമണം നടത്തുന്ന വ്യക്തികള്‍ ഒരു രീതിയിലും സേനയുടെ ഭാഗമാകാന്‍ യോഗ്യരല്ല.... സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍, സേനയോട് ഏതെങ്കിലും തരത്തില്‍ ഒരു വികാരം ഉണ്ടായിരുന്നെങ്കില്‍ അവര്‍ പ്രതിഷേധിക്കില്ല'...രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ.സിംഗ് രംഗത്ത്

ആക്രമണം നടത്തുന്ന വ്യക്തികള്‍ ഒരു രീതിയിലും സേനയുടെ ഭാഗമാകാന്‍ യോഗ്യരല്ല.... സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍, സേനയോട് ഏതെങ്കിലും തരത്തില്‍ ഒരു വികാരം ഉണ്ടായിരുന്നെങ്കില്‍ അവര്‍ പ്രതിഷേധിക്കില്ല'...രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ.സിംഗ് രംഗത്ത്.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥിനെതിരെ രാജ്യത്തന്റെ പല ഭാഗങ്ങളിലും വ്യാജപ്രചാരണങ്ങള്‍ ശക്തമാണ്. ഇതിന്റെ ഭാഗമായി പലയിടങ്ങളും യുവാക്കള്‍ ആക്രമണം അഴിച്ചുവിടുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ.സിംഗ്.
ഇത്തരത്തില്‍ ആക്രമണം നടത്തുന്ന വ്യക്തികള്‍ ഒരു രീതിയിലും സേനയുടെ ഭാഗമാകാന്‍ യോഗ്യരല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബീഹാറില്‍ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം വിമര്‍ശിച്ചത്. '
ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ഒരു വ്യക്തി പോലും സൈന്യത്തിലേക്ക് യോഗ്യരാണെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ എനിക്ക് സേനയുടെ ചുമതല ഉണ്ടായിരുന്നെങ്കില്‍ ഇവരില്‍ ഒരാളെ പോലും എടുക്കില്ല. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍, സേനയോട് ഏതെങ്കിലും തരത്തില്‍ ഒരു വികാരം ഉണ്ടായിരുന്നെങ്കില്‍ അവര്‍ പ്രതിഷേധിക്കില്ല'.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടാകാം' ഇങ്ങനെ പ്രതിഷേധിക്കണമെങ്കില്‍ അവര്‍ക്ക് ആരെങ്കിലും അത്തരമൊരു നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടായിരിക്കും. അല്ലെങ്കില്‍ അവരെ അതിലേക്ക് നയിക്കുന്ന മറ്റെന്തോ ഒരു ഘടകമുണ്ട്. പദ്ധതിക്കെതിരെ വലിയ തോതില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ വ്യക്തമായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha






















