പത്തനംതിട്ടയില്‍ വീടുകള്‍ തോറും കയറിയിറങ്ങി ഊമയായി അഭിനയിച്ച് ഭിക്ഷ യാചിക്കുന്ന നാടോടി സ്ത്രീ കുഞ്ഞിനെ എടുത്തു കൊണ്ടോടി, നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിനെ ഏല്‍പ്പിച്ചു, കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ യുവതി അറസ്റ്റില്‍

പത്തനംതിട്ടയില്‍ വീടുകള്‍ തോറും കയറിയിറങ്ങി ഊമയായി അഭിനയിച്ച് ഭിക്ഷ യാചിക്കുന്ന നാടോടി സ്ത്രീ കുഞ്ഞിനെ എടുത്തു കൊണ്ടോടി, നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിനെ ഏല്‍പ്പിച്ചു, കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ യുവതി അറസ്റ്റില്‍.
സംസാരിക്കാന്‍ കഴിയില്ലെന്ന് അഭിനയിച്ച് വീടുകള്‍ തോറും കയറിയിറങ്ങി ഭിക്ഷ യാചിക്കുന്ന നാടോടി സ്ത്രീയുടെ കൈകളില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് മരുതിമൂട് സ്വദേശികളായ ദമ്പതികള്‍.
ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നേകാല്‍ വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ അമ്മ വീടിനുള്ളിലും അച്ഛന്‍ വീടിനോടു ചേര്‍ന്നുള്ള വര്‍ക്ഷോപ്പിലുമായിരുന്നു. ആ സമയത്ത് ഈ നാടോടി സ്ത്രീ വീട്ടില്‍ വരികയും കളിച്ചു കൊണ്ടിരുന്ന കുട്ടിയെ എടുത്ത് ശരവേഗത്തില്‍ പാഞ്ഞു. ഭാഗ്യവശാല്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് പണിയായുധം എടുക്കുന്നതിനായി തിരിഞ്ഞു. അപ്പോഴാണ് കുട്ടിയുമായി നാടോടി സ്ത്രീ ഓടുന്നത് കണ്ടത്. ഉടന്‍ ബഹളമുണ്ടാക്കിയതോടെ അവര്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടിക്കളഞ്ഞു. അവിടെയും കാര്യം അവസാനിക്കുന്നില്ല . സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏല്‍പിച്ചു.
നാട്ടുകാരുടെ പിടിയിലായപ്പോള്‍ ഊമയായി അഭിനയിച്ചെങ്കിലും സംസാര ശേഷിയുള്ളതായി തെളിഞ്ഞു.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിനി മഞ്ജുവിനെ (40) അറസ്റ്റ് ചെയ്ത് അടൂര്‍ പൊലീസ് .
"
https://www.facebook.com/Malayalivartha






















