ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി; പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവ പിടിച്ചെടുത്തത് കാഞ്ഞങ്ങാട് നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന്... വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗം

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയതായി റിപ്പോർട്ട്. നഗരത്തിലെ തന്നെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവയാണ് പിടിച്ചെടുത്തത്. എന്നാൽ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അറിയിക്കുകയുണ്ടായി.
അതേസമയം പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാനിക്കാനിരിക്കെയാണ് മലപ്പുറം നഗരസഭാ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടന്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ ഇന്നു അവസാനിക്കാന്‍ ഇരിക്കവെയാണ് സംഭവം.
കൂടാതെ കേസില്‍ കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 14 സാക്ഷികളെ വിസ്തരിക്കുകയുണ്ടായി. 10 രേഖകളും നാല് തൊണ്ടിമുതലും ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍, കുട്ടിയെ പരിചരിച്ച ഡോക്ടര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുധനാഴ്ച്ച ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കുകയുണ്ടായി.
മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുമാസം കഴിഞ് ഗൂഡല്ലൂര്‍ മൈസൂരു റോഡിലെ സ്വകാര്യ ലോഡ്ജില്‍നിന്നാണ് പോലീസ് കയ്യോടെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















