കോര്പ്പറേഷന് ഓഫീസിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോര്‍ത്തി വൻ തട്ടിപ്പ്; നമ്പര്‍ നല്‍കിയത് ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങള്‍ക്ക്, റവന്യു വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍

കോര്പ്പറേഷന് ഓഫീസിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോര്‍ത്തി വൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ഇതുമൂലം കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായി പരാതി ഉയർന്നിരിക്കുകയാണ്. ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങള്‍ക്കാണ് ഇത്തരത്തിൽ നമ്പര്‍ നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് റവന്യു വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിക്കുകയുണ്ടായി. അതേസമയം ഏഴ് മാസം മുമ്പ് ഒരു ഉദ്യോഗസ്ഥന്‍ ഇതേ സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
ബേപ്പൂരില്‍ 261 അനധികൃത കെട്ടിടങ്ങള്‍ക്ക് സോണല്‍ ഓഫീസില്‍ നിന്ന് അനുമതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിൽ പരാതി നല്‍കിയത്. എന്നാല്‍ കോര്‍പ്പറേഷന്‍ ആദ്യം നടപടിയെടുത്തില്ല എന്ന ആരോപണവും പിന്നാലെ ഉയര്‍ന്നു വന്നിരുന്നു.
കൂടാതെ കോര്‍പ്പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത് 'സഞ്ചയ' എന്ന സോഫ്റ്റ്‌വെയറിലൂടെയാണ്. റവന്യു വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥര്‍ വിവിധ ഘട്ടങ്ങളിലായി ഇ-ഫയല്‍ പരിശോധിച്ചാണ് അംഗീകാരം നല്‍കുക. ഇതിനായി അവര്‍ക്കു നല്‍കിയ യൂസര്‍ നെയിം, പാസ്‌വേര്‍ഡ് എന്നിവയാണ് ചോര്‍ത്തിയിരുന്നത്. അതോടൊപ്പം തന്നെ ഇവ ഉപയോഗിച്ച് കോര്‍പ്പറേഷന് പുറത്ത് നിന്നാണ് ലോഗിന്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























