കൊച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം... സഹോദരനോടൊപ്പം പോകവേയാണ് അപകടം, പരുക്കേറ്റ സഹോദരന്‍ ആശുപത്രിയില്‍

കൊച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം... സഹോദരനോടൊപ്പം പോകവേയാണ് അപകടം, പരുക്കേറ്റ സഹോദരന്‍ ആശുപത്രിയില്‍
നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകിലിടിച്ചാണ് ബൈക്ക് യാത്രികന് ദാരുണാന്ത്യമുണ്ടായത്. മലയാറ്റൂര്‍ ഗോതമ്പ് റോഡ് കളപ്പുരയ്ക്കല്‍ വീട്ടില്‍ രാജുവിന്റെ മകന്‍ ശ്രീരാജ്(22) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു അപകടമുണ്ടായത്. സഹോദരന്‍ ശ്രീജിത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം നടന്നത്.
മറ്റൂര്‍- ചെമ്പിശേരി റോഡില്‍ കെജിപി എല്ല് പൊടി കമ്പനിയുടെ മുന്നിലാണ് അപകടം നടന്നത്. ശ്രീരാജ് തല്‍ക്ഷണം മരിച്ചു. പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha