കൂട്ടുകാരിയും ഭര്‍ത്താവും ചതിക്കുകയായിരുന്നെന്നറിഞ്ഞതോടെ എല്ലാം അവസാനിപ്പിച്ചു: സായിശങ്കറിന്റെ പ്രണയവലയില്‍ വീണുപോയ ജസ്‌നിയ പ്രമുഖ കുടുംബാംഗം

പ്രണയത്തില്‍ ചാടും മുമ്പ് ഒരുവട്ടം കൂടി സൂക്ഷിക്കാന്‍ ഒരു ദുരന്തസംഭവം കൂടി. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടാം പ്രതിയായ സായിശങ്കറിന്റെ ഭാര്യ ജസ്‌നിയ സായിക്ക്, ഭര്‍ത്താവിന്റെ തനിനിറം മനസിലായതോടെ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.
അന്ധമായി ഭര്‍ത്താവിനെ സ്‌നേഹിച്ചിരുന്ന ജസ്‌നിയ, സായിശങ്കര്‍ തട്ടിപ്പിനെ അറസ്റ്റിലായെന്ന വാര്‍ത്ത വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എറണാകുളത്തെ പ്രമുഖ തങ്ങള്‍ കുടുംബത്തിലെ അംഗമായ ജസ്‌നിയ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും എതിര്‍പ്പ് വകവയ്ക്കാതെയാണ് സായി ശങ്കറിനെ വിവാഹം കഴിക്കുന്നത്. ഫാഷന്‍ ഡിസൈനറും മോഡലുമായി ജസ്‌നിയ സായി ശങ്കറിനെ പരിചയപ്പെടുന്നത് ഇവന്റ് മാനേജ്‌മെന്റുകളുടെ സംഘാടകന്‍ എന്ന നിലയിലാണ്. താന്‍ വലിയ ആളാണെന്ന് പറഞ്ഞ് അവളെ പ്രണയവലയില്‍ കുടുക്കുകയായിരുന്നു.
ഒരിക്കല്‍ പോലും മോശമായി സംസാരിക്കുകയോ, പെരുമാറുകയോ ചെയ്യാത്ത സായി ശങ്കറില്‍ വലിയ മതിപ്പായിരുന്നു ജസ്‌നിയക്ക്. പിന്നീടാണ് സായി ശങ്കര്‍ തന്നെയാണ് ജസ്‌നിയയോട് പ്രണയം വെളിപ്പെടുത്തിയത്. എന്നാല്‍ ജസ്‌നിയക്ക് സായി ശങ്കറിനെ പ്രണയിക്കുന്നതിനോട് താല്‍പര്യമില്ലായിരുന്നു. പ്രമുഖ തങ്ങള്‍ കുടുംബത്തിലെ അംഗമായിരുന്നതു കൊണ്ടാണ് ജസ്‌നിയ സായി ശങ്കറിന്റെ പ്രണയാഭ്യര്‍ഥനയെ തള്ളിയതും. പിന്നീട് തന്റെ സമ്പത്തിനെ കുറിച്ചും പുതിയതായി തുടങ്ങാന്‍ പോകുന്ന കമ്പനിയെ കുറിച്ചുമെല്ലാം ജസ്‌നിയ പറഞ്ഞ് വിശ്വസിപ്പിച്ചു. ജസ്‌നിയ ഇല്ലാതെ തനിക്കു ജീവിതമില്ലെന്നും പ്രണയം നിഷേധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും പലതവണ സായി ശങ്കര്‍ പറഞ്ഞിരുന്നു. സായി ശങ്കറിന്റെ പ്രണയം യഥാര്‍ഥമാണെന്ന് വിശ്വസിച്ചാണ് ജസ്‌നിയ സായിശങ്കറിനെ വിശ്വസിച്ചത്. ഇതിനിടെ ഇരുവരുടേയും പ്രണയും വീട്ടില്‍ അറിയുകയും വീട്ടുകാര്‍ രൂക്ഷമായി എതിര്‍ക്കുകയും ചെയ്തു.
സായിശങ്കറിനെ വിശ്വസിച്ച് വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ജസ്‌നിയ സായി ശങ്കറിനെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷം കാക്കനാട്ടെ സായി ശങ്കറിന്റെ ഫ്‌ളാറ്റിലായിരുന്നു താമസം. സായി ശങ്കറിനെ വിവാഹം കഴിച്ചതോടെ ജസ്‌നിയയുടെ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല ജസ്‌നിയ. സായി ശങ്കറിനെ കുറിച്ച് നല്ല അഭിപ്രായമല്ലെന്ന് ജസ്‌നിയ ബന്ധു അറിയിച്ചെങ്കിലും വിവാഹം മുടക്കാനുള്ള വീട്ടുകാരുടെ തന്ത്രമായിട്ടാണ് കണ്ടത്. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും വാചാലതയും കൊണ്ടാണ് സായി ശങ്കര്‍ ജസ്‌നിയയെ പ്രണയകുരുക്കില്‍ പെടുത്തിയത്.
ഒരു തരത്തിലും ജസ്‌നിയക്ക് തന്റെ മേല്‍ സംശയം തോന്നാതിരിക്കാന്‍ എപ്പോഴും സായി ശങ്കര്‍ ശ്രദ്ധിച്ചിരുന്നു. ഐയിരാപുരം സി.ഇ.ടി കോളേജില്‍ പഠിച്ചിരുന്ന ജസ്‌നിയയുടെ സുഹൃത്തായിരുന്നു സായി ശങ്കറിനൊപ്പം അറസ്റ്റിലായ മയൂഖി. സായി ശങ്കര്‍ വഴിയാണ് നാരായണദാസ് മയൂഖിയെ പരിചയപ്പെടുന്നത്.
സായിശങ്കറിന്റെ പ്രണയവും വെറും നാട്യമായിരുന്നുവെന്നും മയൂഖിയും സായി ശങ്കറും ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നവെന്നും മനസിലായതോടെ ജസ്‌നിയ ആത്മഹത്യയില്‍ എത്തുകയായിരുന്നു. കൈയിലെ ഞരമ്പ് മുറിച്ച ശേഷം ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു ജസ്‌നിയ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























