കുതിക്കാനുറച്ച് സൈന്യം... വിവാദങ്ങള്‍ക്കിടെ അഗ്‌നിപഥ് കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും; കേസില്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കില്ലെന്ന മുന്നറിയിപ്പ് സമരക്കാര്‍ക്ക് പൊല്ലാപ്പ്; സമരത്തിന് ആളെക്കൂട്ടാന്‍ നിന്ന കോച്ച് സെന്ററുകളുടെ കാര്യം ഓക്കേയായി; വ്യാജ ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ കനക്കുമെന്ന് സൂചന

അഗ്‌നിപഥ് പദ്ധതിയില്‍ അല്‍പം പോലും പിന്നോട്ടില്ലെന്ന സൂചന നല്‍കി കേന്ദ്രവും സൈന്യവും. ഇന്ന് കരസേനയിലെ കരട് വിജ്ഞാപനം പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും. ഇത് മാത്രമല്ല കേസില്‍ പെട്ടവര്‍ക്ക് നിയമനം നല്‍കില്ലെന്ന് വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. ഇതോടെ സമരത്തിന്റെ പേരില്‍ അക്രമണം അഴിച്ച് വിട്ടവരുടെ കാര്യം പോക്കായി. മാത്രമല്ല സമരത്തിന് ആളെക്കൂട്ടാന്‍ നിന്ന കോച്ച് സെന്ററുകളുടെ കാര്യത്തിലും തീരുമാനമായി.
കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഇന്ന് ഇറങ്ങുമ്പോള്‍ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി അറിയിച്ചിട്ടുണ്ട്. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
അതേസമയം അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് വിലക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. പ്രതിഷേധം തുടരുമ്പോഴും അഗ്‌നിപഥ് പദ്ധതിയില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിരോധ സേനകള്‍. ഈ വര്‍ഷത്തെ റിക്രൂട്ട്‌മെന്റ് തിയതികള്‍ മൂന്ന് സേനകളും പ്രഖ്യാപിച്ചു.
അതേസമയം വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ അഗ്‌നിപഥിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമായേക്കും. ഇന്ന് ഉദ്യോഗാര്‍ത്ഥികളുടെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച വ്യാജ ഭാരത് ബന്ദ് നടക്കും. പ്രതിഷേധം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമാകാനുള്ള സാധ്യതയാണുള്ളത്. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.
ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്‌റ്റേഷനുകള്‍ക്ക് കാവല്‍ വര്‍ധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം. അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാര്‍ഥികളുടെ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള 'ഭാരത് ബന്ദ്' കേരളത്തിലും ശക്തമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം ഇന്നലെയുണ്ടായിരുന്നു.
ഇതോടെ പൊലീസിനോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണം. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ എസ് ആര്‍ ടി സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണം. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. അര്‍ധ രാത്രി മുതല്‍ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണം ഏകോപ്പിക്കുമെന്നും ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
41 ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകള്‍ അഗ്‌നിവീറുകള്‍ക്കായി മാറ്റിവയ്ക്കും. ചില സംസ്ഥാന സര്‍ക്കാരുകള്‍ മടങ്ങി വരുന്ന അഗ്‌നവീറുകള്‍ക്കാകെ ജോലി നല്‍കും എന്നറിയിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം സേനകള്‍ തേടും. ആദ്യ വര്‍ഷം 46,000 പേരെയാണ് ചേര്‍ക്കുന്നതെങ്കിലും ഇത് പിന്നീട് 60,000 ആയും 1,25,000 ആയും ഉയരുമെന്ന് സേനകള്‍ അറിയിച്ചു. 65 ശതമാനം പേര്‍ 35 വയസിന് താഴെയുള്ള രാജ്യത്ത് സൈന്യം ചെറുപ്പമാകേണ്ടതില്ലേ എന്ന ചോദ്യം ഉന്നയിച്ചാണ് സേനകള്‍ പദ്ധതിയെ ന്യായീകരിച്ചത്. ഇതിന് ദൈവം നല്‍കിയ സുവര്‍ണ്ണ അവസരമാണിതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സേനകളെ മുന്നില്‍ നിറുത്തി പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നേരിടാന്‍ കൂടിയാണ് സര്‍ക്കാരിന്റെ ശ്രമം. അക്രമത്തില്‍ പങ്കാളികളായവര്‍ക്ക് സേനകളില്‍ ഇടമുണ്ടാകില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകള്‍ അഗ്‌നിവീറുകള്‍ക്ക് മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
" fr
https://www.facebook.com/Malayalivartha



























