ഇന്ത്യൻ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ കഴുത്തിന് പരുക്ക്...

ഇന്ത്യൻ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കളംവിടുകയായിരുന്നു. മൂന്ന് പന്തിൽ നാല് റണ്ണെടുത്ത് നിൽക്കെയാണ് പിൻവാങ്ങിയത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ പുറത്തായിട്ടും വീണ്ടും ബാറ്റ് ചെയ്യാൻ എത്തിയില്ല.
ദക്ഷിണാഫ്രിക്കൻ സ്‌പിന്നർ സൈമൺ ഹാർമറെ ഫോറടിച്ചശേഷമാണ് കഴുത്തിന് പേശീവലിവ് അനുഭവപ്പെട്ടത്. തുടർന്ന് ഹെൽമറ്റ് ഉൗരി തടവിയെങ്കിലും വേദന മാറിയില്ല. ഡോക്‌ടർമാർ പരിശോധിച്ചശേഷമാണ് ബാറ്റിങ്ങ് തുടരേണ്ടെന്ന് തീരുമാനിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകളുള്ളത്.
"https://www.facebook.com/Malayalivartha

























