ഒറ്റക്കൊമ്പന്‍ വാക്കുപാലിച്ചു ഹൃദയം നിറഞ്ഞ് കേരളം അഭിമാനമായി ആണൊരുത്തന്‍; ഇതാണ് യഥാര്‍ത്ഥ നേതാവ് സുരേഷ് ഗോപി വീണ്ടും വീണ്ടും ഞെട്ടിക്കുന്നു

പറഞ്ഞ വാക്ക് പാലിക്കാത്ത ഏത് വിഭാഗക്കാരാണ് എന്ന് കേരളത്തിലെ ജനങ്ങളോട് ചോദിച്ചാല്‍ അവര്‍ കണ്ണും പൂട്ടി പറയും രാഷ്ട്രീയക്കാരാണെന്ന്. കേരളത്തിലെന്നല്ല എവിടെയും രാഷ്ട്രീയം എന്നത് വാഗ്ദാനങ്ങള്‍ നടത്തി ജനങ്ങളെ പറ്റിക്കാനുള്ളൊരിടമാണ് എന്നു കരുതുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ വ്യത്യസ്ഥരായവരും ഉണ്ടിവിടെ. വിശ്വാസ്യതയും സത്യ സന്ധതയുമുള്ളവര്‍ക്ക് അങ്ങനെ രാഷ്ടീയത്തില്‍ തിളങ്ങാനും കഴിഞ്ഞിട്ടില്ല. പക്ഷേ അതിന്റെ ഗുണം അനുഭവിച്ചവരുടെയൊകക്കെ മനസ്സില്‍ അത്തരത്തിലുള്ളവര്‍ ദൈവ തുല്യരാണ്. എല്ലാ രാഷ്ട്രീയക്കാരെയും പോലെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കാറുള്ള ഒരു രാഷ്ട്രീയ നേതാവും നടനുമാണ് സുരേഷ് ഗോപി. എന്നാല്‍ മറ്റു രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്ഥമായി അത് നടപ്പിലാക്കി ക്കൊടുക്കുന്നൊരു ശീലം ഒരു പക്ഷേ ഇന്ന് അദേഹത്തിന് മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളു. എന്നാല്‍ അദേഹത്തിന് അര്‍ഹിക്കുന്ന പരിഗണ കൊടുക്കാന്‍ ഒരു വിഭാഗം ഇപ്പോഴും തയ്യാറാകുന്നില്ലെന്നുള്ളതാണ് വസ്തുത.
സുരേഷ് ഗോപി നേരത്തേ ഒരു പൊതു വേദിയില്‍ വച്ച് മിമിക്രി കലാകാരന്മാര്‍ക്കു വേണ്ടി ഒരു വാഗ്ദാനം നല്‍കിയിരുന്നു. തന്റെ പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍നിന്നു എല്ലാം രണ്ട് ലക്ഷം രൂപ വീതം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കു നല്‍കുമെന്നായിരുന്നു ആ വാഗ്ദാനം. അതിപ്പോള്‍ പാലിച്ചിരിക്കുകയാണ് സുരേഷ്‌ഗോപി. മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനുമായി ചേര്‍ന്ന് ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ പ്രതിഫലത്തില്‍ നിന്നുള്ള തുകയാണ് താരം ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. അരുണ്‍വര്‍മ സംവിധാനം ചെയ്യുന്ന എസ്ജി 255 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയാണ് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് നാദിര്‍ഷയ്ക്ക് സുരേഷ് ഗോപി കൈമാറുകയായിരുന്നു.
എന്നാല്‍ ഇത് ആദ്യമായിട്ടൊന്നുമല്ല അദേഹം ഇത്തരത്തില്‍ തുക കൈമാറുന്നത് ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്കു നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലും പിന്നീട് ഈ വര്‍ഷം ഏപ്രില്‍ മാസം ഒറ്റക്കൊമ്പന്‍ സിനിമയുടെ അഡ്വാന്‍സ് തുകയില്‍ നിന്നും അദ്ദേഹം സഹായം കൈമാറിയിരുന്നു. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയില്‍ സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്.വാര്‍ദ്ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല വിഹിതമായി നല്‍കി കൊള്ളാം എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ സംഭവനയായി നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.
സുരേഷ് ഗോപിയുടെ നല്ല മനസിനെ അഭിനനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. മിമിക്രിയിലൂടെ വളര്‍ന്ന നടന്‍മാര്‍ പോലും ഇത്രയും സ്‌നേഹവും കരുതലും മിമിക്രി കലാ സമൂഹത്തോട് കാണിച്ചു കാണില്ല. സുരേഷ് ഗോപി നാട്യങ്ങളില്ലാത്ത കാരുണ്യ വിസ്മയമാണെന്ന് ഒരാള്‍ കമന്റായി കുറിച്ചു.
നമിക്കുന്നു ശ്രീ സുരേഷ് ഗോപിയെ...സഹജീവികളോടുള്ള ആ സ്‌നേഹവായ്പ്പിന് മുന്‍പില്‍...സഹജസ്‌നേഹത്തിന്റെ ഹൃദയവിശാലതക്ക് മുന്‍പില്‍, പൊന്നോ .... നിങ്ങള്‍ വീണ്ടും വീണ്ടും അതിശയിപ്പിക്കുകയാണല്ലോ...... നമിച്ചു പോയി .വലിയ വലിയ വിജയങ്ങള്‍ ഉണ്ടാകട്ടെ., നിങ്ങളെ പോലെ നിങ്ങള്‍ മാത്രം സുരേഷേട്ടാ! ഒരേ നാട്ടുകാരന്‍ ആയതില്‍ അഭിമാനം എന്നിങ്ങനെയാണ് മറ്റുള്ളവര്‍ പങ്കുവച്ച കമന്റുകള്‍.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. ഒരു നടന്‍ എന്നതിലുപരി ഒരു മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നടത്തി വരുന്നത്. എങ്കിലും ഇതൊന്നും കാണാതെ നിരവധി ആളുകളാണ് ഇദ്ദേഹത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇദ്ദേഹം നടത്തിയ ഏറ്റവും മികച്ച കാര്യം പോലും അംഗീകരിക്കാനാകാത്ത മനസ്സുകള്‍ ഇന്നും കേരളത്തിലുണ്ട്.
എന്നാല്‍ വിമര്‍ശകര്‍ പോലും അദേഹത്തെ ആദരിക്കുന്ന കാലം വിദൂരമല്ല. ഒരു നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ എല്ലാം ശോഭിക്കുന്ന സുരേഷ് ഗോപിയുടെ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ വ്യത്യസ്തനാക്കുകയും ആരാധകരാല്‍ കൂടുതല്‍ സ്‌നേഹിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നത് അതുകൊണ്ടാണ്.
https://www.facebook.com/Malayalivartha


























