സര്‍ക്കാര്‍ കെ റെയില്‍ കല്ലിടലില്‍ നിന്നും പിന്‍മാറിയ വേളയില്‍ സമരങ്ങള്‍ക്കും മറ്റു പ്രക്ഷോഭ പരിപാടികള്‍ക്കും താത്ക്കാലികമായ ശമനം; കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വ്വേ നടപടികളുടെ ഭാഗമായി സ്ഥാപിച്ചു വന്നിരുന്ന അതിരടയാളക്കല്ലുകള്‍ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച് സര്‍ക്കാര്‍

കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വ്വേ നടപടികളുടെ ഭാഗമായി തന്നെ സ്ഥാപിച്ചു വന്നിരുന്ന അതിരടയാളക്കല്ലുകള്‍ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ത്തിവച്ചതായി റിപ്പോർട്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ മനംമാറ്റത്തിന് കാരണമായതായാണ് സൂചന. സര്‍ക്കാര്‍ കെ റെയില്‍ കല്ലിടലില്‍ നിന്നും പിന്‍മാറിയ വേളയില്‍ തന്നെ സമരങ്ങള്‍ക്കും മറ്റു പ്രക്ഷോഭ പരിപാടികള്‍ക്കും താത്ക്കാലികമായ ശമനവും ഉണ്ടായിട്ടുണ്ട്.
എന്നാല്‍, മലപ്പുറം തിരുന്നാവായില്‍ ജനങ്ങളെ പരിഭ്രാന്തരാക്കി വീണ്ടും മഞ്ഞക്കല്ലുകള്‍ പ്രതൃക്ഷപ്പെട്ടിരിക്കുകയാണ്. ഒന്നല്ല, നൂറ്റമ്പതോളം കെ റെയില്‍ കല്ലുകളാണ് തിരുന്നാവായയിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഇന്നലേയും ഇന്നുമായി ഇറക്കിയിരിക്കുന്നത്.
ഈ കാര്യമറിഞ്ഞതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ തൊഴിലാളികള്‍ ഇറക്കിയ കുറ്റികള്‍ അവരെകൊണ്ട് തന്നെ തിരികെ വാഹനത്തില്‍ കയറ്റുകയുണ്ടായി. ബോധപൂര്‍വ്വം കുറ്റികള്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുകയുണ്ടായി. എന്നാല്‍, സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സൂക്ഷിച്ചിരുന്ന കുറ്റികള്‍ കെ റെയിലിന്റെ ഭൂമിയിലേക്ക് മാറ്റുക മാത്രമാണ് ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം എന്നത്.
അതോടൊപ്പം തന്നെ 150 ഓളം കുറ്റികളാണ് തിരുനാവായയില്‍ എത്തിച്ചിരുന്നത്. തീരൂരില്‍ നിന്നും എത്തിച്ച കുറ്റികള്‍ റെയില്‍വേയുടെ അധീനതയിലുള്ള ഭൂമിയിലേക്ക് മാറ്റാനായിരുന്നു നീക്കം നടന്നത്. കെ റെയില്‍ കുറ്റികളിടുന്നതില്‍ ഏറെ പ്രതിഷേധം നടന്ന സ്ഥലമാണ് തിരുന്നാവായ. അതിരടയാളക്കല്ലുകള്‍ വീണ്ടും എത്തിക്കുകയാണെങ്കില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
https://www.facebook.com/Malayalivartha


























