തെളിവുകളുമായി സ്വപ്ന ഇഡിയുടെ ഓഫീസില്‍ രഹസ്യ മൊഴിയും കിട്ടി പിണറായിയും കുടുംബവും കുടുങ്ങും

സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് തിരക്കിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍. ജനങ്ങള്‍ പിണറായി വിജയനെ വിശ്വസിച്ചു. എന്നാല്‍ പിന്നെ പിന്നെയാണ് കഥയില്‍ ട്വിസ്റ്റുകള്‍ വരാന്‍ തുടങ്ങിയത്. ഇപ്പോഴിതാ സ്വപ്‌നയുടെ വെളിപ്പെടുത്തലിലെത്തിനില്‍ക്കുകയാണ് അന്വേഷണം. യുഎഇ കൗസുല്‍ ജനറലിലേയ്ക്കും അറ്റാഷെയിലേയ്ക്കും നീണ്ട അന്വേഷണം അവര്‍ രാജ്യം വിട്ടതോടെ ഭാഗീകമായി നിലച്ച മട്ടായി പിന്നെയുള്ളത് സര്‍ക്കാരിനും പിണറായി വിജയനും മേലുള്ള സംശയമാണ്. എന്നാല്‍ സര്‍ക്കാര്‍ സ്വമേധയാ കേന്ദ്ര ഏജന്‍സികളെ വിളിച്ചുവരുത്തി ഒരു ആത്മഹത്യാ ശ്രമം നടത്തില്ലെന്ന നിഗമനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഫ്രീസ് ചെയ്ത മട്ടായിരുന്നു. പക്ഷേ സ്വപ്ന പൊട്ടിച്ച ബോംബോടുകൂടി കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം തുടരാനുള്ളൊരു കച്ചിത്തുരുമ്പായി. ആദ്യ നീക്കം എന്നോണം രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇഡി കോടതിയോട് ആവശ്യപ്പെട്ടു ഇപ്പോഴിതാ അത് ഇഡിയ്ക്ക് ലഭിച്ചിരിക്കുകയാണ്. ഇനി കേന്ദ്രത്തിന്റെ അനുഗ്രഹത്തോടെ പിണറായി വിജയനെതെരെയുള്ള അന്വേഷണവുമായി ഇഡിയ്ക്ക് മുന്നോട്ട് പോകാം.
ഇവിടെ ഇഡിയ്ക്കു മുന്നിലിപ്പോള്‍ ആരോപണ വിധേയരായി നില്‍ക്കുന്നത് പിണറായി വിജയനും കുടുംബവും മാത്രമാണ്. ഇനിയുള്ള അന്വേഷണം ആ കുടുംബത്തെ ചുറ്റിപ്പറ്റി മാത്രമായിരിക്കും. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇന്നാണ് കൈമാറിക്കിട്ടിയത്. ഇ.ഡി. നല്‍കിയ അപേക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയിരിക്കുന്നത്. ഇനിയുള്ള തുടരന്വേഷണം ഈ രഹസ്യമൊഴിയിലെ കാര്യങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും. അതേസമയം, ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 22ലേക്ക് മാറ്റിയിരിക്കുകയാണ്. കസ്റ്റംസ് അഭിഭാഷകന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും 2020ലാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയിരുന്നത്. ഈ മൊഴികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരേ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത്ത്കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി. നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ അപേക്ഷകള്‍ കോടതി തള്ളിയിരുന്നു. നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്.
മാത്രമല്ല ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കി സ്വപ്‌നയോട് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് ഇഡി. അതുപോലെതന്നെ മുഖ്യമന്ത്രിക്കെതിരായ കാര്യങ്ങള്‍ ചോദിച്ചറിയാന്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും സ്വപ്‌നയോഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച നോട്ടീസ് ഇഡി സ്വപ്‌നയ്ക്ക് കൈമാറി. ജൂണ്‍ 22 ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സ്വപ്ന കോടതിക്ക് നല്‍കിയ രഹസ്യ മോഴിയുടെ വിശദാംശങ്ങള്‍ തേടാനാണ് വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ ഉള്‍പ്പെടെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ഇ.ഡിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
തെളിവുകളോടൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്‌ന സുരേഷ് അറിയിച്ചു. ജീവന് ഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ തീരുമാനിച്ചത് അതുകൊണ്ടാണെന്നും സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെ വിവരങ്ങളും കോടതിയെ അറിയിച്ചിട്ടുണ്ട്. മൊഴി പൂര്‍ത്തിയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെരുവില്‍ ഭീഷണിപ്പെടുത്തുകയാണെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. കോടതിയില്‍ നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടുന്നതിനു പകരം സ്വപ്നയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ സുരക്ഷ നല്‍കണമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ പ്രകാരം സ്വപ്നയ്ക്ക് സുരക്ഷ നല്‍കാനാകില്ലെന്നായിരുന്നു എന്‍ഫ്‌ഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചത്. സ്വപ്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ്, കേസിലെ സാക്ഷിയല്ല. അതിനാല്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ പ്രകാരം സുരക്ഷ നല്‍കാനാകില്ലെന്നാണ് ഇഡി വ്യക്തമാക്കിയത്. സ്വന്തമായി സുരക്ഷാ സംവിധാനങ്ങളില്ല. കേന്ദ്ര സേനയുടെ സുരക്ഷ നല്‍കണമെങ്കില്‍ കോടതിയാണ് നിര്‍ദ്ദേശിക്കേണ്ടത്. അതിനാല്‍ കോടതി ഉത്തരവിടുന്നതാകും ഉചിതമെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
പിന്നാലെ ഭീതിജനകമായ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബോഡിഗാര്‍ഡുകളെ നിയോഗിക്കുകയായിരുന്നു സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായ് രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയോഗിച്ചത്.
https://www.facebook.com/Malayalivartha


























